- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദിയിൽ 39 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദി അറേബ്യയിൽ നിലവിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 2,052. അതിൽ 52 പേരുടെ നില ഗുരുതരം. തീവ്രപരിചരണത്തിലുള്ള ഇവരൊഴികെ ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടയിൽ 39 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 50 പേർ സുഖം പ്രാപിച്ചു.
രാജ്യത്താകെ കോവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 24,275 പി.സി.ആർ പരിശോധനകൾ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,518 ആയി. ഇതിൽ 5,38,640 പേരും സുഖം പ്രാപിച്ചു.
ആകെ 8,826 പേർ മരിച്ചു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 47,094,583 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,517,332 എണ്ണം ആദ്യ ഡോസ് ആണ്. 22,244,253 എണ്ണം സെക്കൻഡ് ഡോസും. 1,715,363 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 332,998 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 11, ജിദ്ദ 10, മദീന 3, മക്ക 2, ദമ്മാം 2, മറ്റ് 11 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.
ന്യൂസ് ഡെസ്ക്