- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തിന് പകരം എറിഞ്ഞു; ഐസ്‌ക്രീം ബോംബ് പൊട്ടിത്തെറിച്ച് 12 വയസ്സുകാരന് പരിക്ക്: കുട്ടികൾക്ക് ബോംബ് കിട്ടിയത് ഹോസ്റ്റൽ വളപ്പിൽ നിന്ന്
കണ്ണൂർ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോംബ് പൊട്ടിത്തെറിച്ച് 12 വയസ്സുകാരന് പരിക്ക്. പാലയാട് നരിവയലിനു സമീപം ഡയറ്റ് ലേഡീസ് ഹോസ്റ്റൽ വളപ്പിൽ കളിക്കുന്നതിനിടയിൽ കുട്ടികൾക്ക് കിട്ടിയ ഐസ്‌ക്രീം ബോംബ് ആണ് പൊട്ടിത്തെറിച്ചത്. പന്ത് ആണെന്നു കരുതി എറിഞ്ഞപ്പോൾ പൊട്ടിത്തെറിക്കുക ആയിരുന്നു. ബോംബേറിൽ പരിക്കേറ്റ നരിവയൽ പിഎസ് ഹൗസിൽ പ്രദീപന്റെ മകൻ ശ്രീവർദ്ധ് പ്രദീപിനെ പരുക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീവർദ്ധ്. ഇന്നലെ ഉച്ചയ്ക്ക് 2നാണു സ്‌ഫോടനം. ഹോസ്റ്റലിനു പിന്നിലെ വീട്ടുമുറ്റത്ത് പന്ത് എറിഞ്ഞു കളിക്കുകയായിരുന്നു കുട്ടികൾ. പന്ത് ഹോസ്റ്റൽ വളപ്പിലെ കുറ്റിക്കാട്ടിൽ വീണപ്പോൾ കുട്ടികൾ അതെടുക്കാനായി ചെന്നപ്പോഴാണ് 3 ഐസ്‌ക്രീം ബോളുകൾ കണ്ടത്. ഇതു വീട്ടുമുറ്റത്തുകൊണ്ടുവന്ന് എറിഞ്ഞു കളിക്കുന്നതിനിടയിലാണ് അതിലൊന്നു പൊട്ടിത്തെറിച്ചത്.