- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമരനാകാൻ ഭർത്താവിനെ ജീവനോടെ കുഴിച്ചുമൂടി; എല്ലാം ചെയ്തത് ഭർത്താവിന്റെ നിർദേശപ്രകാരമെന്ന് വീട്ടമ്മ: ചൈന്നേയിൽ സിദ്ധന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ
ചെന്നൈ: അമരത്വം കൈവരിക്കാൻ ഭർത്താവിനെ ജീവനോടെ കുഴിച്ചുമൂടിയ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ പെരുമ്പാക്കം കലൈഞ്ജർ കരുണാനിധി നഗർ സ്വദേശി നാഗരാജി (59) ന്റെ മരണത്തിൽ. ഇദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയാണ് (55) അറസ്റ്റിലായത്. ഭർത്താവിന്റെ ആവശ്യപ്രകാരമാണ് കൃത്യം നടത്തിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. നിലവിൽ ഇവർ പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായതിനുശേഷം തുടർനടപടികൾ കൈക്കൊള്ളും.
ആൾദൈവമായി സ്വയം പ്രഖ്യാപിച്ച് വീട്ടുമുറ്റത്ത് കോവിൽ നിർമ്മിച്ച് പൂജാകർമങ്ങൾ നടത്തി വരികയായിരുന്നു നാഗരാജ്് പ്രദേശത്ത് സിദ്ധനായാണ് അറിയപ്പെട്ടിരുന്നത്. നവംബർ 16ന് നാഗരാജിന് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ മരിക്കാൻ പോവുകയാണെന്നും അമരത്വം നേടാൻ ജീവനോടെ കുഴിച്ചുമൂടണമെന്നും ഭാര്യയോടു നിർദേശിച്ചു. ഇതിനാവശ്യമായ മാർഗനിർദേശങ്ങളും നൽകി. തുടർന്ന് ജലസംഭരണിക്കുവേണ്ടിയാണെന്ന് പറഞ്ഞ് രണ്ട് തൊഴിലാളികളെ വിളിച്ചുവരുത്തി കുഴി നിർമ്മിച്ചു.
17ന് അബോധാവസ്ഥയിലായ നാഗരാജിനെ ലക്ഷ്മി കുഴിയിൽ കുഴിച്ചിടുകയായിരുന്നു. ഈ വിവരം ലക്ഷ്മി പുറത്താരോടും പറഞ്ഞതുമില്ല. ചെന്നൈയിൽ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മകൾ തമിഴരശി വെള്ളിയാഴ്ച വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അച്ഛനെ കാണാതായ വിവരം അറിയുന്നത്. തമിഴരശിയുടെ ചോദ്യങ്ങൾക്ക് ലക്ഷ്മി ഒഴിഞ്ഞുമാറി. തുടർന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് അമ്മ സത്യം വെളിപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ