- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
തിങ്കളാഴ്ച്ച മുതൽ ചെന്നൈ, ഡൽഹി, മുംബൈ എന്നീ വിമാനത്താവളങ്ങളിൽ നിന്ന് പ്രതിദിനം 6 ഫ്ളൈറ്റുക; പൂർണമായും വാക്സിനേഷൻ സ്വീകരിച്ചവർക്ക് സിംഗപ്പൂരിലേക്ക് പറക്കാനൊരുങ്ങാം
യാത്രാവിമാന സർവീസ് പുനരാരംഭിക്കാൻ സിംഗപ്പൂരും ഇന്ത്യയും തമ്മിൽ ധാരണയായതോടെ ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് പ്രതിദിനം 6 ഫ്‌ളൈറ്റുകൾ ആണ് സർവ്വീസ് നടത്തുക.വിടിഎൽ (വാക്‌സിനേറ്റഡ് ട്രാവൽ ലെയിൻ) പ്രകാരം ഈ 29 മുതൽ സർവീസുകൾ പുനരാരംഭിക്കും. വിടിഎൽ ഇതര ഫ്‌ളൈറ്റുകൾക്കും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിലെ യാത്രക്കാർ നിലവിലുള്ള കോവിഡ് ആരോഗ്യ ചട്ടങ്ങൾ പാലിക്കണം.
വാക്‌സിനേറ്റഡ് ട്രാവൽ പാസിനായി (വിടിപി) വിടിഎൽ യാത്രക്കാർക്ക് അപേക്ഷിക്കാം. 29നും 2022 ജനുവരി 21നുമിടയിൽ സിംഗപ്പൂരിൽ എത്താൻ ആഗ്രഹിക്കുന്നവരാണ് ഇപ്പോൾ അപേക്ഷിക്കേണ്ടത്. ഡിസംബർ ഒന്നിനു ശേഷം വരുന്നവർ ബുധനാഴ്ച മുതൽ അപേക്ഷിച്ചാൽ മതിയാകും. പാസ് കിട്ടാൻ പാസ്‌പോർട്ടും വാക്‌സിനേഷന്റെ ഡിജിറ്റൽ തെളിവുമാണ് ഹാജരാക്കേണ്ടത്.
സിംഗപ്പൂരിൽ എത്തിയശേഷം നടത്തുന്ന കോവിഡ് പിസിആർ ടെസ്റ്റിന്റെ റിസൽറ്റ് വരുന്നതുവരെ സ്വയം ഐസലേഷനിൽ കഴിയുന്ന താമസസ്ഥലത്തിന്റെ വിലാസവും അറിഞ്ഞിരിക്കണം. വീസ വേണ്ടവർ പാസ് കിട്ടിയശേഷം അതിനായി പ്രത്യേകം അപേക്ഷ നൽകണം. കോവിഡ് അനുബന്ധ ചികിത്സകൾക്കായി ഇവർ 30,000 സിംഗപ്പൂർ ഡോളറിന്റെയെങ്കിലും ട്രാവൽ ഇൻഷുറൻസ് എടുത്തിരിക്കണം.