- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ പദ്ധതി കേരളത്തെ നന്ദിഗ്രാമാക്കും; ബംഗാളിൽ സിപിഎമ്മിന് സംഭവിച്ച ഗതികേട് കേരളത്തിലും ഉണ്ടാകും; പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും വി ഡി സതീശൻ
കൊല്ലം: കേരളത്തെ നന്ദിഗ്രാമാക്കാൻ പോകുന്നതാണ് സിൽവർലൈൻ പദ്ധതിയെന്നും ബംഗാളിൽ സിപിഐഎമ്മിന് സംഭവിച്ച ഗതികേട് കേരളത്തിലുമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷം ഉന്നയിച്ച ചേദ്യങ്ങൾക്ക് മറുപടി പറയാതെ പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ യുഡിഎഫ് അനുവദിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു.
കേരളത്തെ വിൽക്കാൻ വച്ചിരിക്കുന്ന പദ്ധതിക്കെതിരെ കേരളം ഇതുവരെ കാണാത്ത സമരമുണ്ടാകും. എവിടെ നിന്നാണ് പണം കണ്ടെത്തുന്നത്?. ഇത്രയും പണം ചെലവാക്കിയാൽ ഉണ്ടാവുന്ന ഗുണമെന്താണെന്നും സതീശൻ ചോദിച്ചു. ചോദ്യത്തിനു മറുപടി ഇല്ലാതെ ദേശദ്രോഹികളാക്കുകയാണ്. എല്ലാ ഏകാധിപതികളുടേയും ഭാഷ ഇതാണെന്നും വിഡി സതീശൻ പറഞ്ഞു. കെ-റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കുണ്ടറയിൽ യുഡിഎഫിന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. എൻകെ പ്രേമചന്ദ്രൻ എംപി, പിസി വിഷ്ണുനാഥ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിലാണ് ഉപവാസ സമരം.
മറുനാടന് മലയാളി ബ്യൂറോ