വംബർ 30 മുതൽ കോവാക്സിൻ സ്വീകരിച്ചവർക്കും കാനഡയിലേക്ക് പ്രവേശനം. കോവാക്സിൻ രണ്ടു ഡോസെടുത്തവർക്കാണ് അനുമതി.അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയ വാക്സിനുകൾ എടുത്തവർക്ക് കാനഡയിൽ പ്രവേശനം അനുവദിക്കുമെന്ന് കനേഡിയൻ സർക്കാർ വ്യക്തമാക്കിയിരുന്നു.

നിലവിൽ ഫൈസർ വാക്സിൻ, മൊഡേണ, അസ്ട്രാസെൻക, ജോൺസൺ ആൻഡ് ജോൺസൺ, ബയോൺടെക് എന്നീ വാക്സിനുകളെടുത്തവർക്ക് കാനഡ പ്രവേശനം അനുവദിക്കുന്നുണ്ട്.നവംബർ 3നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നത്. ഡെൽറ്റ വകഭേദത്തിനെതിരെ കോവാക്സിൻ 70 ശതമാനം ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.