- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപ്മറിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് താൽക്കാലിക ഒഴിവ്
തൃശൂർ: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (എൻഐപിഎംആർ)-ൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിൽ താൽകാലികാടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റിനുള്ള അടിസ്ഥാന യോഗ്യത ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും എംഫില്ലുമാണ്. ഒക്യുപ്പേഷണൽ തെറാപ്പിയിൽ അംഗീകൃത സർവകലാശാല ബിരുദമാണ് ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റിനുള്ള അടിസ്ഥാന യോഗ്യത. അർഹരായ അപേക്ഷകർ 2021 നവംബർ 30, വൈകീട്ട് 4-ന് മുമ്പായി hr@nipmr.org.in എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Next Story