- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ക്രിസ്ത്യൻ മിഷണറിമാരിൽ രണ്ടു പേരെ വിട്ടയച്ചതായി ക്രിസ്ത്യൻ എയ്ഡ് മിനിസ്റ്റ്രീസ്
വാഷിങ്ടൺ ഡി സി : ഹെയ്തിയിൽ മാഫിയ സംഘം തട്ടിക്കൊണ്ടുപോയ യുഎസ് -കനേഡിയൻ ക്രിസ്ത്യൻ മിഷണറിമാരിൽ പതിനേഴു പേരിൽ രണ്ടു പേരെ വിട്ടയച്ചതായി ക്രിസ്ത്യൻ എയ്ഡ് മിനിസ്റ്റ്രീസ് എന്ന സംഘടന. കസീഞ്ഞ മാസം ഒക്ടോബര് 16 നായിരുന്നു സംഭവം
വിട്ടയക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ പുറത്തു വിടാൻ അവർ തയ്യാറായിട്ടില്ല. ബന്ദികളാക്കിയവരെല്ലാം സുരക്ഷിതരാണെന്ന് സംഘടന പറഞ്ഞു. ഹെയ്തിയുടെ തലസ്ഥാനമായ പോർട് ഓ പ്രി ൻസിന്റെ കിഴക്കൻ പ്രദേശമായ ഗാന്റിയറിൽ ഒരു ഓർഫനേജ് സന്ദർശിച്ച് ബസ്സിൽ മടങ്ങവേയാണ് യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മിഷണറി സംഘത്തിലെ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ 17 പേരെ ഹെയ്തിയിലെ ഏറ്റവും കുപ്രസിദ്ധ മാഫിയാ-തട്ടിക്കൊണ്ടു പോകൽ സംഘമായ 400 മൊസോവോ തട്ടിക്കൊണ്ടുപോയത്. സംഘത്തലിൽ അഞ്ച് പുരുഷന്മാർ, ഏഴ് സ്ത്രീകൾ, അഞ്ച് കുട്ടികൾ എന്നിവരുണ്ട്. ഇവരിൽ ഒരാൾ കാനഡ പൗരനാണ്. മോചനദ്രവ്യമായി ഓരോ ആൾക്കും ഒരു മില്യൺ ഡോളർ വീതമാണ് മാഫിയ സംഘം ആവശ്യപ്പെട്ടത്.
ഹെയ്തയിൽ ഏറ്റവും കുപ്രസിദ്ധി നേടിയ സംഘമാണ് 400 മോസവോ. ഈ വർഷം മാത്രം 800 തട്ടിക്കൊണ്ടു പോകലുകൾ അവർ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. വാഹനങ്ങൾ തട്ടിയെടുക്കൽ, വാഹന ഉടമകളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയവ ഇവരുടെ സ്ഥിരം ശൈലിയാണ്. ലോകത്തു തന്നെ തട്ടിക്കൊണ്ടു പോകൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് ഹെയ്തി. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് എല്ലാ തട്ടിക്കൊണ്ടുപോകലും , ജൂലായിൽ ഹെയ്തിയൻ പ്രഡിഡണ്ട് ജോവെനെൽ മൊസെയുടെ വധത്തിനു ശേഷമാണ് രാജ്യത്ത് അരാജകത്വം ഇത്രയധികം വർധിച്ചിച്ചിരിക്കുന്നതെന്നാണ് പ്രദേശിക മാധ്യമങ്ങൾ നൽകുന്ന വിവരം.ഹെയ്തിയിൽ നിന്നും അത്യാവശ്യ ജീവനക്കാരൊഴികെ എല്ലാവരെയും പിൻവലിക്കുന്നതായി കാനഡ പ്രഖ്യാപിച്ചു