- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണത്തിൽ മതം കലർത്തിയുള്ള സംഘപരിവാർ സംഘടനകളുടെ വിദ്വേഷ പ്രചാരണം; ഡിവൈഎഫ്‌ഐ ബുധനാഴ്ച ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കും
തിരുവനന്തപുരം: ഭക്ഷണത്തിൽ മതം കലർത്തിയുള്ള സംഘപരിവാർ സംഘടനകളുടെ വിദ്വേഷ പ്രചാരണത്തിനെതിരെ ഡിവൈഎഫ്‌ഐ. നാളെ നവംബർ 24 ന് ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ 'ഫുഡ് സ്ട്രീറ്റ് ' സംഘടിപ്പിക്കും. 'ഭക്ഷണത്തിന് മതമില്ല. നാടിനെ വിഭജിക്കുന്ന ആർഎസ്എസിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ജാഗ്രതപുലർത്തുക' ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷൻ എഎ റഹീം ഫേസ്‌ബുക്കിൽ കുറിച്ചു.
ഹലാൽ വിവാദം മതസൗഹാർദം തകർക്കാനുള്ള നീക്കമാണെന്നായിരുന്നു സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വിഷയത്തിൽ നടത്തിയ പ്രതികരണം. ഇത്തരം പ്രചാരണങ്ങൾ കേരളത്തിന് നല്ലതെന്നും കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു. ഹലാൽ വിവാദത്തിന് പിന്നിൽ ആർഎസ്എസുമായി ബന്ധപ്പെട്ടവരാണെന്നും കോടിയേരി ബാലകൃഷൻ പറഞ്ഞു.'പൊതുസമൂഹം അതിന് എതിരാണെന്ന് കണ്ടപ്പോൾ സംസ്ഥാന നേതൃത്വം അതിനെ തള്ളിപ്പറഞ്ഞതായി കാണുന്നുണ്ട്. ഇത്തരം കാര്യങ്ങൾ പ്രോത്സാഹനം കൊടുക്കുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ല. അത് കേരളീയ സമൂഹത്തിൽ മതമൈത്രി തന്നെ തകർക്കപ്പെടുന്നതിന് കാരണമായേക്കും. മറ്റു പല സംസ്ഥാനങ്ങളിലും അത്തരമൊരു സ്ഥിതിയുണ്ടെങ്കിലും കേരളത്തിൽ വ്യത്യസ്ഥത പുലർത്തുന്ന ഒരു സംസ്ഥാനമാണ്. ഇത് തകർക്കാനുള്ള നീക്കത്തെ കേരളസമൂഹം അംഗീകരിക്കുമെന്ന് തോന്നുന്നില്ല.' കോടിയേരി പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ