- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ-റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈനാ മതിലാകും; പദ്ധതി സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്നും ബിജെപി നേതാവ് ഇ.ശ്രീധരൻ
കൊല്ലം: കെ-റെയിലിനെതിരെ ബിജെപി നേതാവ് ഇ. ശ്രീധരൻ. പദ്ധതി സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സിൽവർ ലൈനിന്റെ ഇപ്പോഴത്തെ അലൈന്മെന്റ് അനുസരിച്ച് കെ- റെയിൽ നിർമ്മാണം നടന്നാൽ കേരളത്തെ വിഭജിക്കുന്ന 'ചൈനാ മതിൽ' രൂപപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
'രാത്രിയിൽ ചരക്കുഗതാഗതം നടത്തുമെന്ന കെ- റെയിൽ പ്രഖ്യാപനം അപ്രായോഗികമാണ്. 2025 ൽ പദ്ധതി പൂർത്തിയാക്കാമെന്ന കെ- റെയിൽ വാദവും തെറ്റാണ്. കെ.ആർ.ഡി.സി.എല്ലിന് നിർമ്മാണ ചുമതല നൽകിയ 27 റെയിൽവേ മേൽപാലങ്ങളിൽ ഒന്നിന്റെ നിർമ്മാണം പോലും തുടങ്ങാനായിട്ടില്ല,' അദ്ദേഹം പറഞ്ഞു.
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികൾ നിർത്താൻ കാരണം സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ
Next Story