- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മയക്കുമരുന്ന് കടത്ത്; ഒമാനിൽ നാല് ഏഷ്യക്കാർ പിടിയിൽ
മസ്‌കറ്റ്: മയക്കുമരുന്നുമായി ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ പിടിയിലായ നാല് വിദേശ പൗരന്മാരിൽ നിന്ന് 59 കിലോഗ്രാമിലധികം ക്രിസ്റ്റൽ മയക്കുമരുന്നും, 11 കിലോഗ്രാം ഹാഷിഷും 39,600 സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു.പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും പൊലീസ് പറയുന്നു.
മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയെ പ്രതിരോധിക്കുന്ന ഡയറക്ടറേറ്റ് ജനറൽ, പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ സഹകരണത്തോടെ, വലിയ അളവിൽ മയക്കുമരുന്നുമായി കടൽ വഴി അനധികൃതമായി രാജ്യത്തേക്ക് കടന്ന രണ്ട് നുഴഞ്ഞുകയറ്റക്കാർ ഉൾപ്പെടെ ഏഷ്യൻ പൗരത്വമുള്ള നാല് വിദേശികളാണ് അറസ്റ്റിൽ ആയതെന്ന് ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Next Story




