- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ലക്ഷം രൂപയുമായി നാടുവിട്ട പ്രതി 11 മാസങ്ങൾക്ക് ശേഷം പിടിയിൽ; അസം സ്വദേശിയെ അറസ്റ്റ് ചെയ്തത് പെരിന്തൽമണ്ണയിൽ നിന്നും
കറുകച്ചാൽ: ഫാമിൽ നിന്നു കോഴിയെ വാങ്ങാനെത്തിയ സംഘത്തിൽ നിന്നും ഒരു ലക്ഷം രൂപ കവർന്ന ശേഷം നാടുവിട്ട അതിഥിത്തൊഴിലാളിയെ മണിമല പൊലീസ് പിടികൂടി. അസം സ്വദേശി അമിനുൽ ഇസ്ലാം (32) ആണ് പിടിയിലായത്. പണം കവർന്ന ശേഷം അസമിലേക്ക് മുങ്ങിയ പ്രതി 11 മാസങ്ങൾക്കു ശേഷമാണ് അറസ്റ്റിലാവുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ 12ന് ചെറുവള്ളിയിലെ ഫാമിൽ കോഴികളെ വാങ്ങാൻ എത്തിയ അടൂർ സ്വദേശികളായ സംഘത്തിന്റെ സഹായിയായിരുന്നു അമിനുൽ. ഒരു ലക്ഷം രൂപയുമായാണ് ഇവർ എത്തിയത്. ഈ പണവുമായാണ് അമിനുൽ കടന്നത്.
പ്രതിയെത്തേടി പൊലീസ് റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തിയിരുന്നു. ചെന്നൈയിൽ നിന്നു വിമാനത്തിലാണ് അസമിലെത്തിയത്. പിന്നീട് കേരളത്തിൽ എത്തിയ പ്രതി പെരിന്തൽമണ്ണയിൽ ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതനുസരിച്ച് മണിമല പൊലീസ് പിടികൂടുകയായിരുന്നു. പെരിന്തൽമണ്ണയിൽ മേസ്തിരിപ്പണിക്കാരനായി കഴിയുകയായിരുന്നു.
മണിമല സ്റ്റേഷൻ ഹൗസ് ഓഫിസർ ബി.ഷാജിമോൻ, പ്രിൻസിപ്പൽ എസ്‌ഐ ബോബി വർഗീസ്, എഎസ്‌ഐ സുനിൽ കുമാർ, എസ്സിപിഒ സിജി കുട്ടപ്പൻ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.