ടുത്ത വർഷം മുതൽ യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളിലെ പൗരന്മാർ ഒഴിച്ച് മറ്റു രാജ്യക്കാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ വരും. യൂറോപ്യൻ യൂണിയൻ നടപ്പിലാക്കുന്ന പുതിയ രണ്ട് പദ്ധതികളാണ് നിയന്ത്രണം കടുപ്പിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ ഉൾപ്പെടാത്ത രാജ്യങ്ങളിലെ പൗരന്മാർ യൂറോപ്യൻ യൂണിയൻ സന്ദർശിക്കണമെങ്കിൽ ആദ്യം 6 യൂറോ അടച്ച് യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓഥറൈസേഷൻ സ്‌കീമിൽ (എറ്റിയാസ്) പേർ റെജിസ്റ്റർ ചെയ്യണം.

അതിനു പുറമേ യൂറോപ്പിനു വെളിയിലുള്ളവർ യൂറോപ്പിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഉടൻ പുതിയ എൻട്രി-എക്സിറ്റ് സിസ്റ്റം ഇവരെ നിരീക്ഷണ വലയത്തിലാക്കും. ഇതിനായി ഫേസ് സ്‌കാനും ഫിംഗർ പ്രിന്റും ആവശ്യമാണ്. ഇത് യൂറോപ്പിൽ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ കടുത്തതാക്കും എന്നുമാത്രമല്ല, നടപടിക്രമങ്ങൾ പൂർത്തിയാക്കുവാൻ ഏറെ കാലതാമസം എടുക്കുകയും ചെയ്യും.

ഇന്ത്യാക്കാർ ഉൾപ്പടെയുള്ളവരെ ബാധിക്കുന്ന ഈ നടപടി ബ്രിട്ടനേയും ഏറെ ബാധിക്കും. ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ യൂണിയനിലേക്ക് യാത്രചെയ്യുവാൻ ബ്രിട്ടീഷ് പൗരന്മാർക്കും ഈ നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതായി വരും. ഈ പുതിയ നിയന്ത്രണങ്ങൾക്ക് ബ്രിട്ടനിൽ കടുത്ത ആശങ്കയും ഉണർത്തുന്നുണ്ട്. വരുന്ന വേനൽക്കാലത്ത് യൂറോപ്യൻ യൂണിയനിലേക്ക് വിനോദയാത്രപോകുന്നവരേയായിരിക്കും ഇത് ഏറ്റവുമധികം ബാധിക്കുക.

ഈ രണ്ട് പുതിയ സിസ്റ്റങ്ങളും അടുത്തവർഷം മുതൽ പ്രവർത്തിക്കാൻ ഇരിക്കെ നൈതികവും നിയമപരവുമായ ഒട്ടേറി വെല്ലുവിളികൾ ഇത് നടപ്പാക്കുവാനായി നേരിടേണ്ടി വരും. വിവിധ രാജ്യങ്ങളിലെ ട്രാവൽ ഓപ്പറേറ്റർമാരേയുംപ്രതികൂലമായി ബാധിക്കുന്ന ഈ നടപടിക്കെതിരെ ട്രാവൽ ടൂറിസം മേഖലയും രംഗത്തെത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ അതിർത്തി സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന പുതിയ നിയന്ത്രണങ്ങൾ യൂറോപ്യൻ യൂണിയനിൽ ഉൾപ്പെടാത്ത 62 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് അതിർത്തിയിൽ ഫീസ് നൽകേണ്ടി വരിക.

സന്ദർശകരുടെ മൊത്തം വിവരങ്ങളും അതിർത്തിയിൽ തന്നെ ശേഖരിക്കപ്പെടും ഇതിൽ ക്രിമിനൽ റെക്കോർഡുകൾ ഉണ്ടെങ്കിൽ അതും ഉൾപ്പെടും39 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 90 ദിവസത്തെ ഫ്രീ സ്റ്റേ വിസ നൽകുന്ന അമേരിക്കയുടെ ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓഥറൈസേഷൻ സിസ്റ്റത്തോട് സമാനമായതാണ് ഈ പുതിയ സിസ്റ്റം. 2022 അവസാനത്തൊടെ ഈ സിസ്റ്റം നടപ്പിലാക്കുവാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ബയോമെട്രിക് ഡയ ഉപയോഗിക്കാവുന്ന സ്വയം പ്രവർത്തിപ്പിക്കുന്ന കിയൊസ്‌കുകൾ ഉപയോഗിച്ചായിരിക്കും പരിശോധന. യാത്രികർ ഒരൊ തവണ യൂറോപ്യൻ അതിർത്തി കടക്കുമ്പോഴും പരിശോധനക്ക് വിധേയരാകേണ്ടതുണ്ട്.

യാത്രക്കാരുടേ പേര്, യാത്രാ രേഖകൾ ഏതുതരത്തിലുള്ളതാണെന്നത്, ബയോമെട്രിക് ഡാറ്റ (വിരലടയാളവും മുഖവും) യൂറോപ്യൻ യൂണിയനിലേക്ക് പ്രവേശിക്കുന്ന സ്ഥലവും തീയതിയും, അതുപോലെ യൂറോപ്യൻ അതിർത്തി കടന്ന് പുറത്തുപോകുന്ന സ്ഥലവും തീയ്യതിയും തുടങ്ങിയ വിശദാംശങ്ങളായിരിക്കും എടുക്കുക എന്ന് യൂറോപ്യൻ യൂണീയൻ വ്യക്തമാക്കിയിട്ടുണ്ട്.