- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നടന്മാരുടെ കഞ്ഞിയിൽ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേയ്'; ബേസിലിന് താക്കീതുമായി ടോവിനോ: 'ജാനേമൻ' ചിത്രത്തെ പ്രശംസിച്ച് സിനിമാലോകം
ബേസിൽ ജോസഫ് നായകനായ 'ജാനേമൻ' ചിത്രത്തെ പ്രശംസിച്ച് സിനിമാലോകം. 'ഷൂട്ടിങ് തുടങ്ങിയ അന്നു മുതൽ ഈ സിനിമയെക്കുറിച്ച് ബേസിലിൽ നിന്ന് കേൾക്കാൻ തുടങ്ങിയതാണ്. ഒടുവിൽ സിനിമ കണ്ട് ചിരിച്ച് ചിരിച്ച് വയറുവേദന എടുക്കുന്ന അവസ്ഥയിലെത്തി. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ബേസിലേ നടന്മാരുടെ കഞ്ഞിയിൽ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേയ്'.ടൊവീനോ തോമസ് കുറിച്ചു.
'അടിപൊളി പടം ചിദംബരം. എല്ലാ അഭിനേതാക്കളും അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോൾ, അത് നന്നായി കാപ്ചർ ചെയ്യുകയും മികച്ച സംഗീത പിന്തുണ നൽകുകയും ചെയ്യുമ്പോൾ, അതൊരു വിരുന്ന് ആണ്!'- അജു വർഗീസ് പറഞ്ഞു.
'നന്നായി എഴുതി, മികച്ച രീതിയിൽ എക്സിക്യൂട്ട് ചെയ്ത്, മികച്ച രീതിയിൽ അവതരിപ്പിച്ച ഒരു സൂപ്പർ സ്മാർട്ട് സിനിമയാണ്. സ്വതന്ത്ര വാണിജ്യസിനിമ, സിനിമാതിയറ്ററുകളിൽ മാത്രമാണ് സംഭവിക്കുന്നത്. സിനിമ ഹാളുകളിലെ ഹൗസ് ഫുൾ ബോർഡുകളും പൊട്ടിച്ചിരിയും കണ്ണീരും സന്തോഷവും അതിന് ഒന്നുകൂടെ അടിവരയിടുന്നു. അഭിനന്ദനങ്ങൾ' രഞ്ജിത്ത് ശങ്കറിന്റെ വാക്കുകൾ.
നടൻ ഗണപതിയുടെ സഹോദരൻ ചിദംബരമാണ് 'ജാനേമൻ' തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അർജുൻ അശോകൻ, ബേസിൽ ജോസഫ്, ബാലു വർഗീസ്, ഗണപതി, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം ലാലും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്.