ദോഹ: കൾച്ചറൽ ഫോറം തൃശൂർ ജില്ലയുടെ 2022-2023 കാലയളവിലേക്ക് അബ്ദുൽ വാഹിദിനെ പ്രസിഡന്റ് ആയും നിഹാസ് എറിയാടിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു .കചൻ ജോൺസൺ , സന നസീം ,അലി ഹസ്സൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ .സുബൈർ സി പിയാണ് ട്രഷറർ.

മർസൂഖ് ( കറന്റ് അഫേഴ്‌സ് ആൻഡ് പൊളിറ്റിക്‌സ് )
ജ്യോതിനാഥ് ( എച്ച് ആർ ഡി )
സഫീർ അക്രം ( പി ആർ )
ഷാദിയ ശരീഫ് ( സ്ത്രീശാക്തീകരണം )
ഷാഹിദ് എം അലി (കായികം )
നിഷാദ് ( കല )
മൻസൂർ പി എം ( ടീം വെൽഫെയർ )
അൽജാബിർ ( ഫിനാൻസ് )

എന്നിവരാണ് വിവിധ വകുപ്പ് കൺവീനർമാർ .ഹാരിസ് കാരുമാത്ര, ഉഷ , കദീജാബി ,മുഹമ്മദ് റഷീദ് ,നൗഷാദ് ഒലിയത്ത് ,നിഷാദ് ഇബ്രാഹിം , സമീന അനസ് , ഹരിദാസ് ,ഷംസീർ ഹസ്സൻ ,മജീദലി ,അനീസ് റഹ്‌മാൻ ,അനസ് ജമാൽ ,ആബിദ സുബൈർ എന്നിവരാണ് മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങൾ .ജില്ലാ പ്രസിഡന്റ്,ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിന് സ്റ്റേറ്റ് വർക്കിങ് കമ്മിറ്റി അംഗം മുഹമ്മദ് റാഫി , സ്റ്റേറ്റ് സെക്രട്ടറി അഹ്‌മദ് ഷാഫി എന്നിവർ നേതൃത്വം നൽകി .വിവിധ മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗൺസിൽ അംഗങ്ങളിൽ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത് .

സ്സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് ഷാനവാസ് ഖാലിദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.മുൻ ജില്ലാ പ്രസിഡന്റ് അനീസ് റഹ്‌മാൻ ,തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അബ്ദുൽ വാഹദ് എന്നിവർ സംസാരിച്ചു .