- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മാഗ്' വോളിബോൾ ടൂർണമെന്റ് - 'മല്ലു സ്പൈക്കേഴ്സ്' ജേതാക്കൾ
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ 'മാഗ് സ്‌പോർട്‌സിന്റെ 20- മത് വാർഷികത്തോടനുമ്പന്ധിച്ച് നടത്തപ്പെട്ട വോളീബോൾ
ടൂർണമെന്റിന്റെ ആവേശോജ്ജ്വലമായ ഫൈനൽ മത്സരത്തിൽ ഹൂസ്റ്റൺ ചലഞ്ചേഴ്സ് റെഡ് ടീമിനെ നേരിട്ടുള്ള 3 സെറ്റുകൾക്ക് (25-23, 25-22, 25-21) പരാജയപ്പെടുത്തി മല്ലു സ്പൈക്കേഴ്സ് ടീം കിരീടത്തിൽ മുത്തമിട്ട് കൊണ്ട് മാഗ് എവർറോളിങ് ട്രോഫി സ്വന്തമാക്കി. .
നവംബർ 20 ന് ശനിയാഴ്ച ഹ്യൂസ്റ്റൺ ട്രിനിറ്റി സെന്ററിൽ നടന്ന വോളിബോൾ മാമാങ്കത്തിൽ ഹൂസ്റ്റൺ, ഡാളസ്, സാൻ അന്റോണിയോ, ന്യൂയോർക്ക്, ഫ്‌ളോറിഡ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള പ്രമുഖ വോളിബോൾ കളിക്കാരടങ്ങിയ ആറു ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.
ഹൂസ്റ്റൺ വോളിബോൾ പ്രേമികളെ ആവേശകൊടുമുടിയിൽ എത്തിച്ച സെമി ഫൈനൽ മത്സരങ്ങളിൽ 'മല്ലു സ്പൈക്കേഴ്സ്' 'ഡാളസ് സ്‌ട്രൈക്കേഴ്‌സിനെ' നേരിട്ടുള്ള 2 സെറ്റുകൾക്ക് പരാജയപെടുത്തിയപ്പോൾ 'ഹൂസ്റ്റൺ ചലഞ്ചേഴ്സ് റെഡ്' ടീം 'ഹൂസ്റ്റൺ ചലഞ്ചേഴ്സ് ബ്ലൂ' വിനെ കീഴടക്കി ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു.
ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള എംവിപി (MVP) ട്രോഫി ജുവെന്റോ വർഗീസ് (മല്ലു സ്പൈക്കേഴ്സ്), ബെസ്‌ററ് ഒഫൻസ്: ജെറെമി വർക്കി (ഹൂസ്റ്റൺ
ചലഞ്ചേഴ്സ് റെഡ്) ബെസ്റ്റ് ഡിഫൻസീവ് പ്ലെയർ ആയി ജെയ്‌സൺ വർക്കി (ഹൂസ്റ്റൺ
ചലഞ്ചേഴ്സ് റെഡ്) ബെസ്‌ററ് സെറ്റർ: റയാൻ അലക്‌സ് (മല്ലു സ്പൈക്കേഴ്സ്), റൈസിങ് സ്റ്റാർ ഓഫ് ദി ടൂർണമെന്റ് സിൽവാനസ് സജു (ഡാളസ് സ്ട്രൈക്കേഴ്സ് ) എന്നിവർ വ്യക്തിഗത ട്രോഫികൾ കരസ്ഥമാക്കി.
ഈ വർഷം മുതൽ ടൂർണമെന്റിൽ പങ്കെടുത്ത ഫൈനലിൽ എത്താൻ കഴിയാതിരുന്ന എല്ലാ ടീമുകളിൽ നിന്നും മികച്ച കളിക്കാരെ കണ്ടെത്തി 'ഓൾ സ്റ്റാർസ്' ട്രോഫികൾ സമ്മാനിച്ചു. നെൽസൺ ജോസഫ് (ഡാളസ് സ്ട്രൈക്കേഴ്സ്) താരിഖ് ഷാജഹാൻ (ഹൂസ്റ്റൺ ചലഞ്ചേഴ്സ് ബ്ലൂ) റൂബിൻ ഉമ്മൻ (ഹൂസ്റ്റൺ ചലഞ്ചേഴ്സ് ഗ്രീൻ) അശോക് തൈശ്ശേരിൽ (ഹൂസ്റ്റൺ ഹിറ്റ് മെൻ) എന്നിവർ ഓൾ സ്റ്റാർസ്
ട്രോഫികൾ സ്വന്തമാക്കി.
നവംബർ 20 ശനിയാഴ്ച രാവിലെ 8:30 ന് ആരംഭിച്ച മത്സരങ്ങൾ മാഗ് പ്രസിഡണ്ട് വിനോദ് വാസുദേവൻ ഉദ്ഘാടനം ചെയ്തു.
അലക്‌സ് പാപ്പച്ചൻ, വിനോദ് ചെറിയാൻ, ജിജോ മാത്യു, റെസ്ലി മാത്യൂസ് എന്നിവരടങ്ങുന്ന ടീം, സ്‌കോർ ബോർഡ് നിയന്ത്രിച്ചു.മാഗ് ഫേസ്‌ബുക് ലൈവിൽ തത്സമയ സംപ്രേഷണത്തിന് ജോജി ജോസഫ് നേതൃത്വം നൽകി.
മാഗ് സ്പോർട്സ് കോർഡിനേറ്റർ റെജി കോട്ടയം, ഭാരവാഹികളായ വിനോദ് വാസുദേവൻ(പ്രസിഡണ്ട്) , ജോജി ജോസഫ്(സെക്രട്ടറി), മാത്യു കൂട്ടാലിൽ (ട്രഷറർ), മാഗിന്റെ മറ്റ് ബോർഡംങ്ങൾ തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.
ടൂർണമെന്റിൽ ഹെന്റി മുണ്ടാടൻ വിശിഷ്ടാതിഥിയായ റവ. ഫാ. ജെക്കു സഖറിയ എന്നിവർ വിജയികൾക്കും റണ്ണർ അപ്പിനുമുള്ള ട്രോഫികൾ സമ്മാനിച്ചു. വിജയികൾക്കുള്ള ട്രോഫി റെജി കുര്യനും റണ്ണർ അപ്പിനുള്ള ട്രോഫി രാജേഷ് വർഗീസ് സന്തോഷ് തുണ്ടിയിൽ ആൻഡ് ഫാമിലി എംവിപി ട്രോഫിയും റെനി തോമസ് ആൻഡ് ഫാമിലി റൈസിങ് സ്റ്റാർ ട്രോഫിയും സംഭാവന ചെയ്തു.
മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ആൻഡ് ഫാമിലി ഗ്രാൻഡ് സ്പോൺസർ ആയിരുന്നു. യുജിഎം എന്റെർറ്റൈന്മെന്റ്‌സ്, അപ്നാ ബസാർ മിസ്സോറി സിറ്റി എന്നിവർ മറ്റു സ്‌പോൺസർമാരായിരുന്നു. .
മാഗ് സ്‌പോർട്‌സിന്റെ നാളിതു വരെ നടത്തിയ എല്ലാ വോളിബോൾ, ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റുകൾക്കും ചുക്കാൻ പിടിച്ച സ്പോർട്സ് കോർഡിനേറ്റർ റെജി കോട്ടയം ടൂർണ്ണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, നടത്തിപ്പിനായി പ്രവർത്തിച്ച എല്ലാവർക്കും, സ്‌പോൺസർമാർക്കും കാണികളായി എത്തിയ എല്ലാ ഹൂസ്റ്റൺ വോളിബോൾ പ്രേമികൾക്കും 'മാഗ്' സ്പോർട്സ് കമ്മറ്റിയുടെ കൃതജ്ഞത അറിയിച്ചു.
കോവിഡ് പ്രതിസന്ധികൾക്കിടയിലും മാഗിന് ഈ വർഷംഷട്ടിൽ ബാഡ്മിന്റൺ, ബാസ്‌കറ്റ് ബോൾ, വോളിബോൾ ടൂർണമെന്റുകൾ നടത്താനായത് ഹൂസ്റ്റണിലെ നല്ലവരായ കായിക പ്രേമികളുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.