കൊല്ലം: നടി കെപിഎസി ലളിതയ്ക്ക് സർക്കാർ ചികിത്സാ ധനസഹായം നൽകുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിന് അഭിമാനമായ കലാകാരിയാണ് അവർ. ചികിത്സാ സഹായം നൽകുന്നതിൽ തെറ്റില്ല. ഇക്കാര്യത്തിൽ പി.ടി. തോമസിന്റെ നിലപാടിനൊപ്പമാണ് താനെന്നും സതീശൻ പറഞ്ഞു.

കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ടെന്നാണ് കഴിഞ്ഞ ദിവസം പി.ടി. തോമസ് പറഞ്ഞത്. കെപിഎസി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണെന്നും തോമസ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.