- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾ സംസ്ഥാനത്ത് നിരന്തരം വേട്ടയാടപ്പെടുന്നു; സർക്കാർ കയ്യും കെട്ടി നോക്കി നിൽക്കുന്നു; പീഡകരെ സംരക്ഷിക്കുന്നതാണ് സർക്കാർ രീതി എന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്ത്രീധനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ സ്ത്രീകളും പെൺകുട്ടികളും വേട്ടയാടപ്പെടുന്നത് വല്ലാതെ വർദ്ധിച്ചിട്ടും സർക്കാർ കയ്യും കെട്ടി നോക്കി നിൽക്കുകയാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ആലുവയിൽ ഗാർഹിക പീഡനം കാരണം ഒരു പെൺകുട്ടി കഴിഞ്ഞ ദിവസം ജീവനൊടുക്കിയത് ഏറ്റവും ഒടുവിലത്തെ സംഭവമാണ്. ഇത്തരം സംഭവങ്ങ്ൾ കേരളത്തിൽ ഇപ്പോൾ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. വയനാട്ടിൽ പ്രണയത്തിന്റെ പേരിൽ ഒരു പെൺകുട്ടിയെ കുത്തി പരിക്കേല്പിച്ചതും അടുത്ത ദിവസമാണ്. സ്വന്തം കുഞ്ഞിന് വേണ്ടി അനുപമ എന്ന് അമ്മയക്ക് പോരാടേണ്ടി വന്നതും നാം കണ്ടതാണ്.
ആലുവയിൽ പെൺകുട്ടിയുടെ ആത്മഹത്യക്ക് പൊലീസ് സർക്കിൾ ഇൻസ്പെക്ടറും ഉത്തരവാദിയാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഭർതൃഗൃഹത്തിൽ നേരിടേണ്ടിവന്ന പീഡനത്തെക്കുറിച്ച് പരാതിപ്പെട്ട പെൺകുട്ടിയെ സർക്കിൾ ഇൻസ്പെക്ടർ അവഹേളിച്ചു എന്നാണ് പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പിൽ നിന്ന് മനസിലാകുന്നത്. പക്ഷേ ആ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുക മാത്രം ചെയ്ത് കൈകഴുകാനാണ് സർക്കാർ ശ്രമിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. ഇതിനെതിരെ പ്രതിഷേധിക്കാൻ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ ബെന്നി ബഹ്നാൻ എംപി, സ്ഥലം എംഎൽഎ അൻവർ സാദത്ത്, എം.എൽഎ മാരായ എൽദോസ് കുന്നപ്പള്ളി, റോയി എം.ജോൺ, മറ്റു ജനപ്രതിനിധികൾ എന്നിവരെ അധിക്ഷേപിക്കാനും കയ്യേറ്റം ചെയ്യാനുമുള്ള പൊലീസ് ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
ഇതാണ് സർക്കാരിന്റെ പ്രവർത്തന ശൈലി. സ്ത്രീസുരക്ഷയെക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുകയും അതേ സമയം തന്നെ പീഡകരെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് സർക്കാരിന്റെ രീതി. സ്ത്രീപീഡനങ്ങൾ വർദ്ധിക്കുന്നതിന്റെ കാരണവും ഇതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ