പൊതുഗതാഗതത്തിലും സൂപ്പർമാർക്കറ്റുകളിലും അടക്കം പൊതുയിടങ്ങളിൽ മാസ്‌ക് ഉപയോഗം വീണ്ടും അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി ഡാനിഷ് സർക്കാർ ബുധനാഴ്ച അറിയിച്ചു.കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് പൊതു സ്ഥലങ്ങളിൽ മുഖംമൂടി ധരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ വീണ്ടും അവതരിപ്പിക്കുന്നതിന് പാർലമെന്റിൽ പിന്തുണ തേടാൻ സർക്കാർ ഒരുങ്ങുന്നത്.

പുതിയ നിയന്ത്രണം പൊതുഗതാഗതം, ആശുപത്രികൾ, മെഡിക്കൽ സൗകര്യങ്ങൾ, കടകൾ എന്നിവയിലെല്ലാം ബാധകമാകും.മാത്രമല്ല രാജ്യത്തെ COVID-19 ഡിജിറ്റൽ പാസിന്റെ ഉപയോഗവും വിപുലീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.മറ്റ് പല യൂറോപ്യൻ രാജ്യങ്ങളെയും പോലെ ഡെന്മാർക്കിലും അണുബാധകളുടെ വർദ്ധനവ് ഉണ്ടായത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കേസുകളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെയും എണ്ണം പ്രതീക്ഷിച്ചതിലും വേഗത്തിൽ ഉയർന്നതായിുംആരോഗ്യ പ്രവർത്തകർ അറിയിച്ച.

മാസ്‌ക് തിരികെ എത്തിക്കുന്നതിന് പുറമേ, ഡെന്മാർക്കിൽ ഉപയോഗിക്കുന്ന കോവിഡ് -19 ഹെൽത്ത് പാസിന്റെ നിയമങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ ആഗ്രഹിക്കുന്നുണ്ട്.പ്രത്യേകിച്ചും, നെഗറ്റീവ് കോവിഡ്-19 ടെസ്റ്റ് സാധുവായ കൊറോണാപാസ് നൽകുന്ന കാലയളവ് നെഗറ്റീവ് പിസിആർ ടെസ്റ്റിന് 72 മണിക്കൂറായും നെഗറ്റീവ് റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് 48 മണിക്കൂറായും കുറയ്ക്കും.നിലവിൽ, വാക്‌സിനേഷൻ എടുക്കാത്ത ആളുകൾക്ക് നെഗറ്റീവ് പിസിആർ ടെസ്റ്റ് വഴി 96 മണിക്കൂർ അല്ലെങ്കിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഉപയോഗിച്ച് 72 മണിക്കൂർ സാധുവായ കൊറോണപാസ് കൈവശം വയ്ക്കാം.