- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
അന്തർസംസ്ഥാന യാത്രക്കാർ കോവിഡ് പരിശോധന സൗജന്യം; സൗജന്യ പരിശോധന ലഭ്യമാകുക സർക്കാർ ക്ലിനിക്കുകളിൽ; ഡിസംബർ 1 മുതൽ യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നല്കാനും ഓസ്ട്രേലിയ
ഓസ്ട്രേലിയയിൽ അന്തർസംസ്ഥാന യാത്രയ്ക്ക് ആവശ്യമായ പിസിആർ പരിശോധന സൗജന്യമായിരിക്കുമെന്ന് ആരോഗ്യമന്ത്രിസ്ഥിരീകരിച്ചു.ക്വീൻസ്ലാന്റിലേക്ക് യാത്രചെയ്യാൻ ഉദ്ദേശിക്കുന്നവരുടെ പരിശോധനാ ചെലവ് ആര് വഹിക്കുമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പമ നിലിനില്ക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
ഒരാൾക്ക് 150 ഡോളർ വരെ ചെലവ് വരുന്ന പരിശോധനകളാണ് പലതും. ഇത് ഒട്ടേറെപ്പേർക്ക് തിരിച്ചടിയാകുമായിരുന്നു.സർക്കാർ ക്ലിനിക്കുകളിലാണ് യാത്രക്കാരുടെ പരിശോധന സൗജന്യമാക്കുക. ക്വീൻസ്ലാന്റ്, വെസ്റ്റേൺ ഓസ്ട്രേലിയ, സൗത്ത് ഓസ്ട്രേലിയ എന്നിവടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂറുകൾക്കകം പൂർത്തിയാക്കിയ കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമാണ്.
ഒരു ഔദ്യോഗിക സർട്ടിഫിക്കറ്റിന് പകരം നെഗറ്റിവ് പരിശോധനാ ഫലം സ്ഥിരീകരിക്കുന്ന ടെക്സ്റ്റ് സന്ദേശമായിരിക്കും ലഭ്യമാക്കുക എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഇത് ഉപയോഗിച്ച് ക്വീൻസ്ലാന്റിൽ പ്രവേശിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ കോവിഡുമായി ബന്ധപ്പെട്ട കർശനമായ യാത്രാ നിയന്ത്രണങ്ങൾ അടുത്ത മാസം മുതൽ ലഘൂകരിക്കുന്നതായി ഓസ്ട്രേലിയ തിങ്കളാഴ്ച പ്രഖ്യാപിച്ചു, ഇത് ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ ആ രാജ്യത്തേക്ക് മടങ്ങാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഡിസംബർ 1 മുതൽ, വിദ്യാർത്ഥികൾക്കും വിദഗ്ധ തൊഴിലാളികൾക്കും ഉൾപ്പെടെ പൂർണ്ണമായി വാക്‌സിനേഷൻ ലഭിച്ച യോഗ്യരായ വിസ ഉടമകൾക്ക് യാത്രാ ഇളവിന് അപേക്ഷിക്കാതെ തന്നെ ഓസ്ട്രേലിയയിലേക്ക് വരാമെന്ന് ഓസ്ട്രേലിയൻ സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.
യാത്രക്കാർ അവരുടെ വാക്‌സിനേഷൻ നിലയുടെ തെളിവ് നൽകുകയും ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ട് മൂന്ന് ദിവസത്തിനുള്ളിൽ എടുത്ത നെഗറ്റീവ് COVID-19 പോളിമറേസ് ചെയിൻ റിയാക്ഷൻ (PCR) ടെസ്റ്റ് ഹാജരാക്കുകയും വേണം.ഓസ്ട്രേലിയയിലേക്കുള്ള യാത്രക്കാർ അവർ എത്തിച്ചേരുന്ന പ്രദേശത്തെ ക്വാറന്റൈൻ ആവശ്യകതകൾ പാലിക്കണമെന്ന് പ്രസ്താവനയിൽ പറയുന്നു.