പൂർണ്ണമായും വാക്‌സിനേഷൻ എടുത്തവർക്കായി ഘട്ടംഘട്ടമായി അതിർത്തി തുറക്കാനൊരുങ്ങുകയാണ് ന്യൂസിലൻഡ്. ഇതിന്റെ ആദ്യ ഘട്ടം 2022 ജനുവരി 17 മുതൽ, പൂർണ്ണമായും വാക്‌സിനേഷൻ എടുത്ത ന്യൂസിലൻഡുകാർക്കും, റെസിഡൻസി ക്ലാസ് വിസക്കാർക്കും ഓസ്‌ട്രേലിയയിൽ നിന്ന് MIQ-ലേക്ക് പോകാതെ യാത്ര ചെയ്യാം. ആശ്രിതനും ഇത് ബാധകം. ഏഴ് ദിവസത്തെ ഹോം ഐസൊലേഷൻ ആവശ്യമാണ്.

ഘട്ടം 2:- 2022 ഫെബ്രുവരി 13 മുതൽ, പൂർണ്ണമായും വാക്‌സിൻ എടുത്ത ന്യൂസിലൻഡുകാർക്കും റെസിഡൻസി ക്ലാസ് വിസ ഉടമകൾക്കും നിലവിലെ അതിർത്തി ക്രമീകരണത്തിന് കീഴിൽ യോഗ്യരായ മറ്റ് യാത്രക്കാർക്കും എല്ലാ രാജ്യങ്ങളിൽ നിന്നും യാത്ര ചെയ്യാം.

ഘട്ടം 3:- 2022 ഏപ്രിൽ 30 മുതൽ, പൂർണ്ണമായും വാക്‌സിനേഷൻ എടുത്ത മറ്റെല്ലാ യാത്രക്കാർക്കും MIQ-ലേക്ക് പോകാതെ ന്യൂസിലന്റിലേക്കു വരാം. ചിലപ്പോൾ വിസയെ അടിസ്ഥാനമാക്കി, ഐസൊലേഷൻ വേണ്ടി വന്നേക്കാം.എല്ലാ യാത്രക്കാർക്കും നെഗറ്റീവ് ടെസ്റ്റ്, വാക്‌സിനേഷൻ തെളിവ്, ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ പോയിട്ടില്ലെന്ന്ന്നുള്ള പ്രഖ്യാപനം എന്നിവ ആവശ്യമാണ്. ന്യൂസിലൻഡിൽ വന്നതിനുശേഷം പതിവ് പരിശോധനയും ആവശ്യമാണ്.

അനുയോജ്യമല്ലാത്തവർ ഏഴ് ദിവസത്തേക്ക് MIQ-ലേക്ക് പോകണം, തുടർന്ന് മൂന്ന് ദിവസത്തേക്ക് സ്വയം ഐസൊലേഷനും വേണം. ഇന്ത്യ, ഇന്തോനേഷ്യ, ഫിജി, പാക്കിസ്ഥാൻ, ബ്രസീൽ എന്നീ രാജ്യങ്ങൾക്കുള്ള 'വളരെ ഉയർന്ന അപകടസാധ്യതയുള്ള' എന്നുള്ള വേർതിരിവ് നിയമം 2021 ഡിസംബർ ആദ്യം നീക്കം ചെയ്യും.