ഡാലസ്: ഡാലസ് കേരള അസ്സോസിയേഷൻ 2022 2024 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വാർഷിക പൊതുയോഗം ഡിസംബർ 18 ശനിയാഴ്ച 3.30 ന് കേരള അസ്സോസിയേഷൻ ഓഫിസിൽ നടക്കുന്നതാണെന്ന് സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു.ബോർഡ് ഓഫ് ഡയറക്ടേഴ്സ് എല്ലാ സ്ഥാനങ്ങളിലേക്കും, ബോർഡ് ഓഫ് ട്രസ്റ്റീസ് ഒരു സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക.നോമിനേഷൻ സമർപ്പിക്കേണ്ട അവസാന ദിവസം ഡിസംബർ 4 ശനിയാഴ്ച 5 മണി. പിൻവലിക്കുന്നതിനുള്ള സമയ പരിധി ഡിസംബർ 7 ചൊവ്വാഴ്ച 5 മണി.

നാമനിർദേശ പത്രിക ഡാലസ് കേരള അസ്സോസിയേഷൻ ഓഫിസിൽ നിന്നു ലഭിക്കും. ചീഫ് ഇലക്ഷൻ ഓഫീസറുടെ പേരിൽ മെയ്ൽ, ഇമെയ്ൽ, ഇൻപേഴ്സൺ നാമനിർദേശ പത്രിക സമർപ്പിക്കേണ്ടതാണ്.ചെറിയാൻ ചൂരനാട്(ചീഫ് ഇലക്ഷൻ കമ്മീഷനർ), പീറ്റർ നെറ്റോ (ഇലക്ഷൻ കമ്മറ്റി മെമ്പർ), വി. എസ് ജോസഫ് (മെമ്പർ) എന്നിവരാണ് തിരഞ്ഞെടുപ്പിന്റെ ചുമതലകൾ നിർവഹിക്കുക.

അപേക്ഷ അയയ്ക്കേണ്ട മേൽവിലാസം: 3621 ആൃീമറംമ്യ ആഹ്റ, ഏമൃഹമിറ, ഠത. എല്ലാ അസ്സോസിയേഷൻ അംഗങ്ങളുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു.