- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്കു ബ്രദർ ന്യൂയോർക്കിലും ഡാളസിലും ശുശ്രൂഷിക്കുന്നു
സ്വർഗ്ഗീയവിരുന്ന് സഭയുടെ സീനിയർ ഫൗണ്ടിങ് പാസ്റ്ററും അനുഗ്രഹീത ദൈവവചന അദ്ധ്യാപകനും, ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ മലയാളികൾക്ക് സുപരിചിതനുമായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദർ) ഈയാഴ്ച നവംബർ 26 മുതൽ 28 വരെ (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ലോകത്തിലെ ഏറ്റവും പ്രധാന നഗരമായ ന്യൂയോർക്കിലും, ഡിസംബർ 3 മുതൽ 5 വരെ (വെള്ളി, ശനി, ഞായർ) ഡാളസ് നഗരത്തിലും ശുശ്രൂഷിക്കുന്നു.
നവംബർ മാസത്തിന്റെ ആരംഭം മുതൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വൻ നഗരങ്ങളിൽ നടന്ന അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷകളിൽ അനേകർ പങ്കെടുത്തു.
ദുബായ്, ഡബ്ലിൻ, ബെൽഫാസ്റ്റ്, ലണ്ടൻ എന്നിവിടങ്ങളിലെ മീറ്റിംഗുകളിൽ വിവിധ ഭാഷക്കാരും രാജ്യക്കാരും പങ്കെടുക്കുകയുണ്ടായി.
ലണ്ടനിലെ അനുഗ്രഹിക്കപ്പെട്ട മീറ്റിംഗുകൾക്ക് ശേഷമാണ് തങ്കു ബ്രദർ ന്യൂയോർക്കിൽ ഈയാഴ്ച നടക്കുന്ന 'ഫെസ്റ്റിവൽ ഓഫ് ജോയ്' എന്ന ഹെവൻലി ഫീസ്റ്റ് ഫാമിലി കോൺഫറൻസിൽ ശുശ്രൂഷിക്കുന്നത്.
ഈയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന 'ഫെസ്റ്റിവൽ ഓഫ് ജോയ്' ഫാമിലി കോൺഫറൻസിൽ ഏവർക്കും പങ്കെടുക്കാവുന്നതാണ്. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലുള്ള ഹെവൻലി ഫീസ്റ്റ് അംഗങ്ങൾക്ക് ഒത്തുകൂടുവാനും പരസ്പരം പരിചയപ്പെടാനും ഒന്നിച്ച് ആരാധിക്കാനുമുള്ള അവസരമാണ് 'ഫെസ്റ്റിവൽ ഓഫ് ജോയ്' ഫാമിലി കോൺഫറൻസ്.
വിവിധ ആവശ്യങ്ങളാൽ ഭാരപ്പെടുന്നവർ, രോഗികൾ എന്നിവർക്കുവേണ്ടി ഈ മീറ്റിംഗിൽ പ്രത്യേകം പ്രാർത്ഥിക്കുന്നതാണ്. തങ്കു ബ്രദറെ നേരിൽ കാണുന്നതിനും പ്രാർത്ഥിക്കുന്നതിനുമുള്ള അവസരം ഈ മീറ്റിംഗിൽ ഉണ്ടായരിക്കുന്നതാണ്.
ഡിസംബർ 3 മുതൽ 5 വരെ ഡാളസിൽ നടക്കുന്ന 'ഫെസ്റ്റിവൽ ഓഫ് ജോയ്' മീറ്റിംഗിലും തങ്കു ബ്രദർ ശുശ്രൂഷിക്കുന്നതാണ്.
കേരളത്തിലെ പ്രമുഖ അഡ്വക്കേറ്റായ ബിനോയ് ചന്ദപ്പിള്ള ആണ് ന്യൂയോർക്കിലെ സഭയുടെ സീനിയർ ശുശ്രൂഷകൻ. സ്വർഗ്ഗീയ വിരുന്ന് സഭയുടെ അമേരിക്കയിലെ പ്രധാന ആസ്ഥാനം ആസ്ഥാനം ന്യൂയോർക്ക് ആണ്.
കൂടുതൽ വിവരങ്ങൾക്ക്: അഡ്വ. ബിനോയ് (ന്യൂയോർക്ക്) 516 499 0687, ബ്രദർ അബു (ഡാളസ്) 347 448 0714.