- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു; മരണം വിളിച്ചത് ഡ്രൈവറായി ജോലി ചെയ്തിരുന്ന കായംകുളം സ്വദേശിയെ
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ കായംകുളം സ്വദേശി ഒമാനിലെ അൽ ഹൈലിൽ മരണപ്പെട്ടു. കൊറ്റുകുളങ്ങര മൂശാരിശേരിൽ പരേതനായ അബ്ദുൽ ഖാദർ കുഞ്ഞിന്റെ മകൻ നാസറുദ്ധീൻ (53) ആണ് മരിച്ചത്. ഒമാനിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ശാരീരിക അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഖുറം ആർ.ഒ.പി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം കോവിഡ് പരിശോധനക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന്? ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: റസിയ. മക്കൾ: നസ്മിൻ നാസർ, നിസ്മ നാസർ.
Next Story