- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിത സീനിയർ ഫുട്‌ബോൾ ടൂർണ്ണമെന്റ്: കേരളാ ടീമിനെ പ്രഖ്യാപിച്ചു
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന വനിത സീനിയർ ഫുട്‌ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നതിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കെ.എഫ്.എ. പ്രസിഡന്റ് ടോം കുന്നേലാണ് ടീമിനെ പ്രഖ്യാപിച്ചത്. ടീമിനുള്ള ജേഴ്‌സി വിതരണവും നടന്നു.
പത്തനംതിട്ട ജില്ലയെ പ്രതിനിധികരിക്കുന്ന ടി. നിഖില കേരളാ ക്യാപ്റ്റനും കെ.വി. അതുല്യ വൈസ് ക്യാപ്റ്റനുമാണ്. ടീമംഗങ്ങൾ: കെ. നിസരി - പത്തനംതിട്ട, ഹീരാ ജി. രാജ് - ജി.കെ.എഫ്.സി, പി.എ. അഭിന തൃശൂർ (ഗോൾകീപ്പർമാർ), മഞ്ജു ബേബി, വിനീതാ വിജയ്, സി. രേഷ്മ -തൃശൂർ, കെ.വി. അതുല്യ - പത്തനംതിട്ട, എസ്. കീർത്തന - കോഴിക്കോട്, വി. ഫെമിനാ രാജ് - ജി.കെ.എഫ്.സി (ഡിഫന്റേഴ്‌സ് ), ടി. നിഖില - പത്തനംതിട്ട, ഏ.ടി. കൃഷ്ണപ്രിയ -മലപ്പുറം, സി. സിവിഷ, ആർ. അഭിരാമി - തൃശൂർ, പി. അശ്വതി, എം. അഞ്ജിത - കാസർഗോഡ്, എം. വേദവല്ലി - കോഴിക്കോട് (മിഡ്ഫീൽഡേഴ്‌സ് ), കെ. മാനസ, നിത്യ ശ്രീധരൻ -തൃശൂർ, വി. ഉണ്ണിമായ - പത്തനംതിട്ട, പി.പി. ജ്യോതിരാജ്- കാസർഗോഡ് (സ്‌ട്രൈക്കേഴ്‌സ് ).
അമൃത അരവിന്ദ് വല്യാത്ത് കോച്ചും, ആർ. രാജേഷ് അസിസ്റ്റന്റ് കോച്ചുമാണ്. സീന. സി.വി. മാനേജറും അനീറ്റ ആർ. ചാക്കോ ഫിസിയോയുമാണ്. ജനറൽ സെക്രട്ടറി അനിൽകുമാർ, കെ.ഡി.എഫ്.എ. സെക്രട്ടറി ഇൻചാർജ് പി.സി. കൃഷ്ണകുമാർ, കെ.എഫ്.എ. എക്‌സിക്യൂട്ടീവ് അംഗം രാജീവ് മേനോൻ എന്നിവർ പങ്കെടുത്തു. 28 മുതൽ ഡിസംബർ 9 വരെ കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ്. സ്റ്റേഡിയത്തിലും മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിലുമായാണ് ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാംപ്യൻഷിപ്പ് നടക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ