- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രയൽ റൺ വിജയകരം; കുതിരാൻ തുരങ്കത്തിൽ ഇരുവശത്തേക്കും വാഹനങ്ങൾ കടത്തി വിട്ട് തുടങ്ങി
തൃശൂർ: കുതിരാൻ തുരങ്കത്തിൽ ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിട്ട് തുടങ്ങി. ട്രയൽ റൺ വിജയിച്ചതോടെയാണിത്. തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളും ഇനി കുതിരാൻ തുരങ്കത്തിലൂടെ തന്നെ കടന്നുപോകണം. അതേ സമയം, രണ്ടാം തുരങ്കത്തിലേയ്ക്കുള്ള വഴി ശരിയാക്കാനായി നിലവിലെ ദേശീയപാത റോഡ് അടച്ചു.
ട്രയൽ റൺ രാവിലെ പത്തു മണിയോടെ തുടങ്ങി. വാഹനങ്ങൾ സുഗമമായി കടന്നുപോയി.നിലവിൽ, പാലക്കാട് ഭാഗത്ത് നിന്ന് തൃശൂരിലേയ്ക്കുള്ള വാഹനങ്ങൾ മാത്രമാണ് ഒറ്റവരിയിൽ കടത്തിവിട്ടിരുന്നത്. വാഹനങ്ങൾ തകരാറിലായാൽ എടുത്തു മാറ്റാൻ ക്രെയിൻ സംവിധാനം ഒരുക്കി.
രണ്ടാം തുരങ്കം ഏപ്രിലിൽ തുറക്കും. 95 ശതമാനം നിർമ്മാണ ജോലികളും പൂർത്തിയായി. രണ്ടാം തുരങ്കത്തിൽ നിന്ന് ദേശീയപാതയിലേക്കു പ്രവേശിക്കാനുള്ള റോഡ് നേരെയാക്കലാണ് ഇനി ബാക്കിയുള്ളത്.
മറുനാടന് മലയാളി ബ്യൂറോ
Next Story