- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിസോർട്ടിലെ ചെടിച്ചട്ടിയിൽ കഞ്ചാവുചെടികൾ വളർത്തി; രണ്ട് വിദേശികളെ നാല് വർഷം കഠിന തടവിന് വിധിച്ച് കോടതി
തൊടുപുഴ: റിസോർട്ടിലെ ചെടിച്ചട്ടിയിൽ കഞ്ചാവുചെടികൾ വളർത്തിയ കേസിൽ രണ്ട് വിദേശികളെ കോടതി നാലു വർഷം കഠിനതടവിന് ശിക്ഷിച്ചു. ഈജിപ്ഷ്യൻ പൗരനായ മുഹമ്മദ് ആദേൽ മുഹമ്മദിനും (51) ജർമൻകാരി ഉൾറിക് റിച്ചറിനുമാണു (39) നാലു വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും തൊടുപുഴ എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം.
കുമളി - തേക്കടി ബൈപാസ് റോഡിൽ ഇവർ നടത്തിയിരുന്ന റിസോർട്ടിലാണ് കഞ്ചാവ് ചെടികൾ വളർത്തിയത്. 2016 ഡിസംബർ 30 നായിരുന്നു കേസിനാസ്പദമായ സംഭവം. ജംഗിൾ ഡ്രീം ടൂർസ് ക്രിസീസ് റിസോർട്ടിൽ അവരുടെ താമസസ്ഥലത്തെ വരാന്തയിലാണു കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇരുവരുടെയും മുറി പരിശോധിച്ച എക്‌സൈസ് 90 ഗ്രാം വീതം കഞ്ചാവും ഹഷീഷ് ഓയിലും പിടികൂടിയിരുന്നു.
Next Story