റോം: പച്ചനിറമുള്ള കണ്ണുകൾകൊണ്ട് തുറിച്ചുനോക്കി ലോകത്തിനു വിസ്മയവും നൊമ്പരവും സമ്മാനിച്ച അഫ്ഗാൻവനിത ശർബത്ത് ഗുലയ്ക്ക് ഇറ്റലി അഭയം നൽകി. അഫ്ഗാനിൽ താലിബാൻ വീണ്ടും ഭരണം പിടിച്ചതോടെ ശർബത്ത് രാജ്യം വിടാൻ സഹായം തേടുകയായിരുന്നെന്ന് ഇറ്റലി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇറ്റലിയിൽ പുതിയ ജീവിതം തുടങ്ങാനുള്ള എല്ലാ സഹായവും സർക്കാർ നൽകും.

1984 ൽ സ്റ്റീവ് മക്കറി ക്യാമറയിൽ പകർത്തി നാഷനൽ ജ്യോഗ്രഫിക് മാഗസിന്റെ മുഖചിത്രമായി വന്ന ഫോട്ടോയിലൂടെയാണു ശർബത്തിനെ ലോകം അറിഞ്ഞത്. അന്നു 12 വയസ്സായിരുന്നു. അൽപകാലം പാക്കിസ്ഥാനിൽ കഴിഞ്ഞ ശേഷം തിരികെ കാബൂളിലെത്തിയ ശർബത്തിന് അന്നത്ത അഫ്ഗാൻ സർക്കാർ വീടു നൽകിയിരുന്നു.