- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികാരിയെ കർമാനുഷ്ഠാനങ്ങൾ നടത്താൻ അനുവദിക്കണം; പൂതൃക്ക സെന്റ് മേരീസ് പള്ളി തുറന്നു നൽകാൻ ഹൈക്കോടതി നിർദ്ദേശം
കൊച്ചി: മലങ്കര സഭാ തർക്കത്തെ തുടർന്നു പൂട്ടിക്കിടക്കുന്ന പൂതൃക്ക സെന്റ് മേരീസ് പള്ളി തുറന്നു നൽകാൻ പൊലീസിനോട് ഹൈക്കോടതി നിർദേശിച്ചു. 1934ലെ സഭാ ഭരണഘടനയനുസരിച്ചു നിയമിക്കപ്പെട്ട വികാരിയെ കർമാനുഷ്ഠാനങ്ങൾ നടത്താൻ അനുവദിക്കണം. ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്താൻ വേണ്ടി വികാരി നടപടിയെടുക്കണമെന്നും അതുവരെ കലക്ടറും വികാരിയും കൂടിയാലോചിച്ചു ഭരണ കാര്യങ്ങൾ തീരുമാനിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.കേസ് ഡിസംബർ 16 ലേക്കു മാറ്റി.
ശാശ്വത സമാധാനത്തിന് സഹകരിക്കണം: ഓർത്തഡോക്‌സ് സഭ
കോട്ടയംന്മ പൂതൃക്ക, ഓണക്കൂർ, കാരിക്കോട്, പഴന്തോട്ടം പള്ളികളെ സംബന്ധിച്ച ഹൈക്കോടതി വിധി ഓർത്തഡോക്‌സ് സഭയുടെ നിലപാടുകൾക്കുള്ള അംഗീകാരമാണെന്ന് മലങ്കര ഓർത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്. ഹൈക്കോടതി വിധിയനുസരിച്ച് ഇടവകാംഗങ്ങൾ 1934ലെ ഭരണഘടനപ്രകാരം ഭരണസമിതിയെ തിരഞ്ഞെടുക്കാൻ നിയമാനുസൃത വികാരിയുടെ നിർദേശപ്രകാരം തയാറാകണം. ശാശ്വതമായ സമാധാനത്തിനും സുഗമമായ ഭരണനിർവഹണത്തിനും എല്ലാവരും സഹകരിക്കണമെന്നും മാർ ദിയസ്‌കോറസ് പറഞ്ഞു.