- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മൂന്നു പേരെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തം ; 42 വർഷത്തിന് ശേഷം നിരപരാധിയാണെന്ന് കണ്ടെത്തി മോചനം
മിസ്സോറി : കൻസാസ് സിറ്റിയിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി ഷെറി ബ്ളാക്ക് (22), ലാറി ഇൻഗ്രാം (22), ജോൺ വാക്കർ (20) എന്നിവരെ വെടിവച്ചു കൊന്ന കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തി ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരുന്ന കെവിൻ സ്ട്രിക്ക് ലാൻഡിനെ 42 വർഷത്തിന് ശേഷം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചു .
നവം.23 ചൊവ്വാഴ്ച മിസ്സോറി ജഡ്ജിയാണ് സ്റ്റേറ്റ് കസ്റ്റഡിയിൽ നിന്നും ഇയാളെ അടിയന്തിരമായി മോചിപ്പിക്കുന്നതിന് ഉത്തരവിട്ടത് .
1978 ഏപ്രിൽ 28 നായിരുന്നു സംഭവം , പ്രതി 3 പേരെ വെടിവച്ചു കൊല്ലുകയും നാലാമതൊരു സ്ത്രീയെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ 1979 ജൂണിലാണ് ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത് . 50 വർഷത്തിന് ശേഷം മാത്രമേ പരോളിന് അപേക്ഷിക്കാൻ പോലും അർഹതയുള്ളൂ എന്നും കോടതി വിധിച്ചിരുന്നു .
ദൃക്സാക്ഷികളുടെ മൊഴിയല്ല ഡി.എൻ.എ ടെസ്റ്റുകളുടെ ഫലമാണ് പ്രതി കുറ്റക്കാരനാണോ എന്ന് നിശ്ചയിക്കുന്നതെന്ന മിഡ്വെസ്റ് ഇന്നസെൻസ് പ്രോജക്ടിന്റെ വാദഗതി അംഗീകരിച്ചു കൊണ്ടും മറ്റു തെളിവുകളുടെ അപര്യാപ്തതയുമാണ് ജഡ്ജിയുടെ വിധിക്ക് അടിസ്ഥാനം .
അന്നത്തെ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റുവെങ്കിലും മരിച്ചതുപോലെ അഭിനയിച്ചതുകൊണ്ട് രക്ഷപ്പെട്ട സിന്ധ്യഡഗ്ലസിനെ കൊണ്ട് സ്ട്രിക്ക് ലാൻഡിനെ ലൈനപ്പിൽ നിന്നും നിർബന്ധിച്ചു പ്രതിയാക്കുകയായിരുന്നെന്നും പിന്നീട് ഇവർ തന്നെ തന്റെ തീരുമാനം തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തു .