പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനുള്ള സിറ്റി ഓഫ് എഡ്മണ്ടന്റെ പദ്ധതിയിൽ പ്ലാസ്റ്റിക് സ്ട്രോകളും പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളും നിരോധിക്കുന്നതിനും ഡിസ്‌പോസിബിൾ കപ്പുകൾക്ക് 25 സെന്റ് എന്ന മിനിമം ചാർജ് നടപ്പാക്കാനുമുള്ള നിർദ്ദേശം ഉൾപ്പെടുന്നു. അതായത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം2023-ൽ നടപ്പിലാക്കുമെന്ന് നഗരം പ്രതീക്ഷിക്കുന്നത്.

പദ്ധതി നടപ്പിലാകുന്നതോടെ ഉപഭോക്താക്കൾ ഡിസ്‌പോസിബിൾ കപ്പുകൾക്ക് കുറഞ്ഞത് 25 സെന്റും പേപ്പർ ബാഗുകൾക്ക് 15 സെന്റും ഉപയോഗിക്കാവുന്ന ബാഗുകൾക്ക് 1ഡോളറും ഫീസും നൽകേണ്ടി വരും.ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്തുക്കളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാനും പുനരുപയോഗിക്കാവുന്ന ഓപ്ഷനുകളെ ആശ്രയിക്കാനുമുള്ള പദ്ധതി അടുത്ത 25 വർഷത്തിനുള്ളിൽ മാലിന്യത്തിന്റെ 90 ശതമാനം വരെയെങ്കിലും കുറയ്ക്കുമെന്നാണ് വിലയിരുത്തുന്നത്.

പകരം പുനരുപയോഗിക്കാവുന്ന ഓപ്ഷനുകളുമായി പൊരുത്തപ്പെടാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് ചില ഇനങ്ങൾ വാങ്ങുന്നതിന് ഒരു ഫീസ് നിർദ്ദേശിക്കുന്നു. പേപ്പർ ബാഗുകൾക്ക് കുറഞ്ഞത് 0.15 ഡോളറും പുനരുപയോഗിക്കാവുന്ന ബാഗുകൾ വാങ്ങുന്നതിന് 1 ഡോളറും അതുപോലെ ഡിസ്‌പോസിബിൾ കപ്പുകൾക്ക് 0.25 ഫീസും ഏർപ്പെടുത്താനാണ് നിർദ്ദേശം ഉയർന്നിരിക്കുന്നത്.