- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ഭീതി ഉയരുന്നു ; കുഞ്ഞുങ്ങൾക്കും മാസ്‌ക് നിർബന്ധമാക്കി; ഒമ്പത് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാൻ നിർദ്ദേശം
രാജ്യത്ത് കോവിഡ് ബാധ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഒമ്പത് വയസ്സിന് മുകളിലുള്ള എല്ലാ കുട്ടികളും സ്‌കൂളുകളിലും, ഷോപ്പുകളിലും, പൊതു വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും ഫേസ് മാസ്‌ക് ധരിക്കാനുള്ള നിർദ്ദേശം നല്കുന്നതായി ആരോഗ്യവകുപ്പ്. നിലവിൽ 13 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമേ ഈ നിബന്ധന ബാധകമായിരുന്നുള്ളു.
കോവിഡിനെ പ്രതിരോധിക്കാൻ കൂടുതൽ നിർദ്ദേശങ്ങളുമായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം രംഗത്തെത്തിയിരിക്കുകയാണ്. ഇതിൽ പ്രധാനമയ നിർദ്ദേശമാണ് പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നത്. മൂന്നാം ക്ലാസ് മുതലുള്ളവരാണ് മാസ്‌ക് ധരിക്കേണ്ടത്.
കുറഞ്ഞത് അടുത്ത രണ്ടാഴ്ചത്തേയ്ക്കെങ്കിലും കുട്ടികൾ പൊതുവായുള്ള കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും പാർട്ടികളിൽ പങ്കെടുക്കെരുതെന്നും നിർദ്ദേശമുണ്ട്. സീസണൽ പ്രോഗ്രാമുകൾ, കൂർബാനകൾ, ബർത്ത് ഡേ പാർട്ടികൾ ഇവ ഒഴിവാക്കണമെന്നാണ് കുട്ടികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ബർത്ത് ഡേ പാർട്ടികളൊക്കെ നടത്തേണ്ടിവന്നാൽ ഔട്ട് ഡോറായി മാത്രം നടത്തണമെന്നും നിർദ്ദേശമുണ്ട്.
കുട്ടികളിൽ കോവിഡ് രോഗം വർദ്ധിക്കുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേ തുടർന്നാണ് കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി പുതിയ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.