ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായ ശൃംഖലയായ പ്രൊഫഷണൽ ബിസിനസ്സ് ഗ്രൂപ്പ് നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസുമായി, സംരഭകത്വ പരിശീലനം, മെന്ററിങ് പരിപാടികൾ എന്നിവയിൽ ഇന്റേൺഷിപ്പ് ധാരണാ പത്രം ഒപ്പിട്ടു. കഴിഞ്ഞ ദിവസം അമൽ കോളേജിൽ നടന്ന ചടങ്ങിലാണ് ധാരണാ പത്രം ഒപ്പുവെച്ചത്.

2021-22 അക്കാദമിക വർഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ ഗ്രൂപ്പ് പ്രത്യേകപരിശീലന പരിപാടികളും ഇന്റർനാഷണൽ ഇന്റേൺഷിപ്പും ഒരുക്കും. ഇതിലൂടെ ഖത്തറിൽ മികച്ച ജോലിയവസരങ്ങൾ സൃഷ്ടിക്കുകയാണ് പ്രൊഫഷണൽ ബിസിനസ്സ് ഗ്രൂപ്പിന്റെ ലക്ഷ്യം.

ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അലിഹസൻ പദ്ധതിയുടെ ചീഫ് മെന്ററും ജനറൽ മാനേജർ ഹസനലി പഞ്ച്വാനി ചീഫ് കോർഡിനേറ്ററുമാകും. അമൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ നിഷ എസ്. പ്രോഗ്രാം കോർഡിനേറ്റർ പദവി വഹിക്കും.

നിലമ്പൂർ അമൽ കോളേജിൽ നടന്ന ചടങ്ങ് പ്രിൻസിപ്പാൾ ഡോ. സകരിയ ടി.വി ഉദ്ഘാടനം ചെയ്തു. ഡോ. അബ്ബാസ് വട്ടോളി അധ്യക്ഷത വഹിച്ചു. പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അലിഹസൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. ശിഹാബുദ്ദീൻ, ഡോ ശമീർ ബാബു, ഡോ. ധന്യ കെ.എ, അനീസ് കെ.എ, അഹ്‌മദ് സാലിം, ഫിൽസ ഹോളിഡേയ്സ് ജനറൽ മാനേജർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. എന്റപ്രനർഷിപ്പ് ഡെവലപെപ്‌മെന്റ് ക്ലബ്ബ് കോർഡിനേറ്റർ നിഷ എസ്. സ്വാഗതവും ഡോ. ഫാത്തിമ അദീല ബീവി നന്ദിയും പറഞ്ഞു.