ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന പ്രഫഷണലുകൾക്ക് ഓൺലൈൻ വഴി ടൂറിസ്റ്റ് വിസ അനുവദിക്കുമെന്നും അമേരിക്ക, ബ്രിട്ടൻ തുടങ്ങി 53 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും ഇ വിസക്ക് അപേക്ഷിക്കാമെന്നും കുവൈത്ത് താമസകാര്യ വകുപ്പ് അറിയിച്ചു. അമേരിക്ക ബ്രിട്ടൻ, സ്വിറ്റസർലാൻഡ്, ഇറ്റലി, ജപ്പാൻ, ഫ്രാൻസ്, തുർക്കി തുടങ്ങി 53 രാജ്യങ്ങൾ ഉൾക്കൊള്ളുന്ന പട്ടികയാണ് കഴിഞ്ഞ ദിവസം താമസകാര്യ വകുപ്പ് പുറത്ത് വിട്ടത്. ലിസ്റ്റഡ് രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്തിലേക്ക് വരാൻ ഓൺലൈൻ വഴി വിസ അനുവദിക്കും.

എന്നാൽ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ല. ജിസിസി രാജ്യങ്ങളിൽ പ്രവാസം നയിക്കുന്ന ചില പ്രഫഷനലുകൾക്കും ഇ വിസക്ക് അപേക്ഷിക്കാം. ഡോക്ടർ, എൻജിനീയർ, നിയമവിദഗ്ധൻ, സർവകലാശാല അദ്ധ്യാപകൻ, മാധ്യമപ്രവർത്തകൻ, പൈലറ്റ്, സിസ്റ്റം അനലിസ്റ്റ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, മാനേജർ, സ്ഥാപന ഉടമകൾ തുടങ്ങിയവയാണ് ഇ വിസ ലഭിക്കുന്ന പ്രഫഷനുകൾ.

അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ട് കാലാവധി ആറുമാസത്തിൽ കൂടുതൽ ഉണ്ടാകണം. ടൂറിസ്റ്റ് വിസ അനുവദിച്ച് ഒരു മാസത്തിനകം കുവൈത്തിൽ എത്തിയിരിക്കണം. വിസ ഫീസ് ആയ മൂന്നു ദിനാർ കുവൈത്തിലെത്തിയ ശേഷം വിമാനത്താവളത്തിൽ അടച്ചാൽ മതിയാകും. ഒറ്റത്തവണ പ്രവേശനത്തിന് മാത്രമാണ് ഇ വിസ അനുവദിക്കുക. ടൂറിസ്റ്റ് വിസയിൽ കുവൈത്തിൽ പരമാവധി മൂന്നു മാസം വരെ താമസിക്കാം.

ഏതു സമയത്തും അപേക്ഷിക്കാമെങ്കിലും പ്രവൃത്തി ദിവസങ്ങളിലാണ് പരിഗണിക്കുക. ഇ വിസ അനുവദിച്ചോ നിരസിച്ചോയെന്ന് ഇ മെയിൽ വഴി അറിയിക്കും. ടൂറിസ്റ്റ് വിസയിലെത്തുന്നവർ തൊഴിലെടുക്കാൻ പാടില്ലെന്നും പിടിക്കപ്പെട്ടാൽ വൻ തുക പിഴ നൽകേണ്ടി വരുമെന്നും