- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇ ദേശീയ ദിനാഘോഷം; നവംബർ 25 വരെയുള്ള ഗതാഗത പിഴകളിൽ ഫുജൈറയിലും 50% ഇളവ്
യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഫുജൈറയിലെ ഗതാഗത പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ചു. നവംബർ 25 വരെയുള്ള നിയമലംഘനങ്ങളിലെ പിഴവുകൾക്കാണ് ഇളവ്.ഈ കാലയളവിലെ ഗതാഗത നിയമലംഘനങ്ങൾക്കുള്ള ബ്ലാക് പോയിന്റുകളും റദ്ദാക്കും. 28 മുതൽ 50 ദിവസത്തിനകം പിഴ അടച്ചാൽ മാത്രമേ ഇളവ് കിട്ടൂ.
ആനുകൂല്യം പ്രയോജനപ്പെടുത്തി ട്രാഫിക് ഫയൽ കുറ്റമറ്റതാക്കണമെന്ന് ഫുജൈറ പൊലീസ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് ബിൻ ഗാനിം അൽ കാബി പറഞ്ഞു. എന്നാൽ ഗുരുതര നിയമലംഘനങ്ങൾക്കുള്ള പിഴകൾക്ക് ഇളവില്ല.
Next Story