- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
2024 പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; സ്വിങ് സംസ്ഥാനങ്ങളിൽ ട്രംപിന്റെ മുന്നേറ്റം
ജോർജിയ : രണ്ടു വർഷത്തിന് ശേഷം അമേരിക്കയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്വിങ് സ്റ്റേറ്റുകൾ എന്ന അറിയപ്പെടുന്ന സുപ്രധാന അഞ്ച് സംസ്ഥാനങ്ങളിൽ ട്രംപ് മുന്നേറുന്നതായി സർവ്വേ ഫലങ്ങൾ .
2020 ൽ ബൈഡൻ മുന്നേറിയ സംസ്ഥാനങ്ങളായ അരിസോണ, ജോർജിയ, മിഷിഗൺ, പെൻസിൽവാനിയ , വിസകോൺസിൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബൈഡനെ പിന്തള്ളി ട്രംപ് മുന്നേറുന്നതായി ജിഓപി പോൾസ്റ്റർ ടോണി ഫേബ്രിസിയോ നടത്തിയ സർവ്വേകൾ നൽകുന്ന സൂചന .
കഴിഞ്ഞ തവണ പ്രസിഡന്റ് ട്രംപിന് നഷ്ടപ്പെട്ട സംസ്ഥാനങ്ങളാണ് ബൈഡന്റെ വിജയത്തിന് അടിസ്ഥാനമായത് . സർവ്വേ ഫലം താഴെ സൂചിപ്പിക്കുന്നു .
അരിസോണ - ട്രംപ് 51% - ബൈഡൻ - 43% (+8 പോയിന്റ്സ്)
ജോർജിയ - ട്രംപ് 48% - ബൈഡൻ - 45 % (+3 പോയിന്റ്സ്)
പെൻസിൽവാനിയ - ട്രംപ് 51 % - ബൈഡൻ - 45 % (പ്ലസ് വൺ2 പോയിന്റ്സ്)
മിഷിഗൺ - ട്രംപ് 53% - ബൈഡൻ - 41 % (പ്ലസ് വൺ2 പോയിന്റ്സ്)
വിസകോൺസിൻ - ട്രംപ് 52 % - ബൈഡൻ - 42 % (പ്ലസ് വൺ0 പോയിന്റ്സ്)
2024 ലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപ് ആയിരിക്കുമെന്നാണ് ഭൂരിപക്ഷം വോട്ടർമാരും സർവ്വേയിൽ അഭിപ്രായപ്പെട്ടത് .
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് ശേഷം ഈ അഞ്ചു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ട്രംപ് പ്രചാരണ വിഭാഗം ലോ സ്യുട്ട് ഫയൽ ചെയ്തിരുന്നു . 2024 ൽ ബൈഡൻ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത് .