തിരുവനന്തപുരം : ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതിയിൽ ധനസഹായം നൽകുന്നതിനു 1500 കോടി രൂപ ഹഡ്‌കോയിൽ നിന്ന് വായ്പയെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലഭ്യമായ ഫണ്ടും ബജറ്റ് വിഹിതവും ചേർത്ത് ആദ്യഗഡു നൽകാനാവും. നിർമ്മാണം ആരംഭിച്ച ഭവനങ്ങൾ മുഴുവനും ഡിസംബർ 31ന് മുൻപ് പൂർത്തിയാക്കണം.

മെയ്‌ക്കു മുമ്പായി ഒരു ലക്ഷം വീടുകൾ പൂർത്തിയാക്കുകയാണു ലക്ഷ്യം.