- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടുത്ത വർഷം മാർച്ചിൽ മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ അധികാരത്തിലേറും; ഒരു സർക്കാരുണ്ടാക്കാനും ഒരു സർക്കാരിനെ വീഴ്‌ത്താനും ചില കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട് എന്നും കേന്ദ്ര മന്ത്രി നാരായൺ റാണെ; സംസ്ഥാനത്ത് വീണ്ടും അട്ടിമറി?
ന്യൂഡൽഹി: അടുത്ത വർഷം മാർച്ച് മാസത്തോടെ മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ അധികാരത്തിലേറുമെന്ന് കേന്ദ്രമന്ത്രി നാരായൺ റാണെ. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുവർഷം ശേഷിക്കവെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രഖ്യാപനം. ജയ്പൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ആയിരുന്നു മന്ത്രിയുടെ അവകാശ വാദം
.മഹാരാഷ്ട്ര വലിയ ഒരു മാറ്റത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. മാർച്ചിലത് കാണാമെന്നുമായിരുന്നു പരാമർശം. എങ്ങനെ അത് സാധ്യമാകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'ഒരു സർക്കാരുണ്ടാക്കാനും ഒരു സർക്കാരിനെ വീഴ്‌ത്താനും ചില കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്'- എന്നായിരുന്നു നാരായൺ റാണെയുടെ മറുപടി.
ഉലഞ്ഞുനിൽക്കുന്ന മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അട്ടിമറി നടത്താനുള്ള ബിജെപിയുടെ നീക്കമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 2019 തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ നിന്ന് മത്സരിച്ച ബിജെപിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനത്തെചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു പിരിഞ്ഞത്.
പിന്നാലെ തങ്ങളുടെ 56 എംഎൽഎമാരുമായി എൻസിപി, കോൺഗ്രസ് കക്ഷികളുമായി സഖ്യമുണ്ടാക്കിയെങ്കിലും ബിജെപിയുടെ അട്ടിമറി നീക്കത്തിൽ പുലർച്ചെ ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു.എന്നാൽ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീം കോടതി ഉത്തരവിൽ അധികാരം തിരിച്ചുനേടിയ ശിവസേന- കോൺഗ്രസ്-എൻസിപി സഖ്യം ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രി പദത്തിലെത്തിക്കുകയായിരുന്നു. രണ്ട് വർഷത്തിനിപ്പുറം ദുർബലമായ സഖ്യത്തെ തകർത്ത് വീണ്ടും അധികാരത്തിലേറാനാണ് ബിജെപി നീക്കം.
മറുനാടന് മലയാളി ബ്യൂറോ