- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ജോൺസൺ ആൻഡ് ജോൺസൻ സിംഗിൾ ഡോസ് വാക്സിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി കാനഡ
ടൊറന്റോ: ജോൺസൺ ആൻഡ് ജോൺസൻ സിംഗിൾ ഡോസ് കൊറോണ വാക്സിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യ രാജ്യമായി കാനഡ. ന്യൂജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി അധികൃതരാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കോവിഡ് വാക്സിൻ നിർമ്മാണത്തിന് ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് ലഭിച്ച വലിയൊരു അംഗീകാരമാണിതെന്നും ഏജൻസി ചൂണ്ടിക്കാട്ടി.
ജെ.ജെ. കോവിഡ് വാക്സിനെകുറിച്ചുള്ള പഠനം അനുസരിച്ച് കോവിഡിനെ പ്രതിരോധിക്കുന്നതിന് 85 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ജെ.ജെ കമ്പനി വൈസ് ചെയർമാൻ പോൾ സ്റ്റൊഫൻസ് പറഞ്ഞു. ഈ വാക്സിന്റെ ഉപയോഗം മൂലം ആശുപത്രിവാസവും മരണനിരക്കും കുറയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
മൊഡേണ, ഫൈസർ വാക്സിനുകളും 18 വയസിനു മുകളിലുള്ള എല്ലാവർക്കും നൽകുന്നതിന് കാനഡ ഹെൽത്ത് ഒഫീഷ്യൽസ് ഇതിനകം തന്നെ അനുമതി നല്കിയിട്ടുണ്ട്.
കാനഡയുടെ വാക്സിനേഷൻ റേറ്റ് 75 ശതമാനം കവിഞ്ഞിട്ടുണ്ട്. കാനഡയിൽ പാൻഡമിക് ആരംഭിച്ചതിനുശേഷം 17,72,319 കോവിഡ് കേസുകളും, 29,555 മരണവും സംഭവിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ വെളിപ്പെടുത്തി.