സ്വിറ്റ്‌സർലന്റിൽ നാളെ രണ്ടാം ഘട്ട ഹിതപരിശോധന നടക്കുകയാണ്. പ്രധാനമായും കോവിഡ്-19 നിയമം സംബന്ധിച്ചുള്ള തീരുമാനമാണ് ഹിതപരിശോധനയ്ക്ക് വിധേയമാകുക. ഒപ്പം മെച്ചപ്പെട്ട വേതനവും മറ്റാനുകൂല്യങ്ങളും ആവശ്യപ്പെട്ട് സ്വിറ്റ്‌സർലണ്ടിലെ നഴ്‌സുമാരുടെ കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടാകും.

നാല് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് സ്വിസ് വോട്ടർമാർ വിവാദപരമായ കോവിഡ് -19 നിയമത്തെ പരിഗണിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കും പൊതുജീവതത്തെയും ഏറെ ബാധിച്ച നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങൾക്ക് നാളെ തീരുമാനം കൈക്കൊള്ളാവുന്നതാണ്.കോവിഡ് സര്ട്ടിഫിക്കറ്റ് സംബന്ധിച്ച് നിലനില്ക്കുന്ന വിവാദങ്ങളിലും നാളെ അന്തിമവിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

കോവിഡിന്റെ വരവോടെ നഴ്‌സിങ് മേഖലയിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ടും കൂടുതൽ പേരെ ഈ രംഗത്തേക്ക് ആകർഷിക്കാൻ വേണ്ടിയുള്ള നടപടികൾക്കു വേണ്ടിയും ആരോഗ്യമേഖല വിവിധ സമരപരിപാടികളുമായി രംഗത്തു വന്നു. ഇതിന്റെ ഭാഗമായി നാളെരാജ്യത്ത് നടക്കുന്ന ഹിതപരിശോധനയിൽ ജനത്തിന്റെ വിധിയെ ആശ്രയിച്ചരിക്കും ഈ സേവനമേഖലയുടെ ഭാവി.