മൂന്ന് ദിവസത്തെ പണിമുടക്കിന് ശേഷം കൗണ്ട്ഡൗൺ സൂപ്പർമാർക്കറ്റ് വിതരണ കേന്ദ്രത്തിലെ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് ഉറപ്പായി. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന് അനുസൃതമായി, 5 ശതമാനം വേതന വർദ്ധന ആവശ്യപ്പെട്ട് ഓക്ക്ലൻഡിലെ രണ്ട് സൈറ്റുകളിലെ 700 ഓളം ജീവനക്കാർ ആണ് കഴിഞ്ഞ ദിവസങ്ങളിൽ ജോലിയിൽ നിന്ന് വിട്ട് നിന്നത്.

ഇതോടെ പ്രതിസന്ധിയിലായ മേഖല ജീവനക്കാർക്ക് വേതന വർദ്ധനവ് ഉറപ്പ് നല്കി.ശനിയാഴ്ച വരെ തുടരുമെന്ന് പ്രതീക്ഷിച്ചിരുന്ന പണിമുടക്ക് രാജ്യത്തുടനീളമുള്ള കൗണ്ട്ഡൗണുകളിൽ സ്റ്റോക്ക് ക്ഷാമത്തിന് കാരണമായിരുന്നു.

ഇതോടെ വെള്ളിയാഴ്ച രാത്രി വൈകി ഓക്ക്ലൻഡിലെ കമ്പനിയുടെ രണ്ട് വിതരണ സൈറ്റുകളിൽ നിന്നുള്ള വിതരണ കേന്ദ്രത്തിലെ തൊഴിലാളികൾ അടുത്ത വർഷത്തേക്ക് 5 ശതമാനം വേതന വർദ്ധനയും ഒമ്പത് പേർക്ക് 3.9 ശതമാനം വർദ്ധനവും ഉൾപ്പെടുന്ന ഒരു പുതിയ കരാറിൽ ഒപ്പുവച്ചു.