കൊച്ചി: സവർക്കറെ എതിർക്കുന്നവർ അദ്ദേഹം ഒരു വിപ്ലവകാരായായിരുന്നു എന്ന കാര്യം മറന്നു പോകരുതന്നെ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. സവർക്കറുടെ ചിന്താഗതികൾ രാഷ്ട്ര വികസനവും ഇന്ത്യയിലെ ജനങ്ങളുടെ ഐക്യവും ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഗാന്ധിജിക്കും മുൻപെ തൊട്ടുകൂടായ്മയെ എതിർത്ത നേതാവാണ് സവർക്കറെന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ കമ്മീഷണർ ഉദയ് മാഹുർക്കർ രചിച്ച സവർക്കറെ കുറിച്ചുള്ള പുസ്തകം കൊച്ചിയിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത എൽഎൽബി വിദ്യാർത്ഥി മോഫിയയുടെ വീട് സന്ദർശിച്ച ശേഷമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുൻപേ നിശ്ചയിച്ച പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തത്.

പാലാരിവട്ടത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് സവർക്കറെ പ്രകീർത്തിച്ച് ആരിഫ് മുഹമ്മദ് ഖാൻ പരാമർശം നടത്തിയത്.