തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ ആളെ ഒഴുക്കിൽപ്പെട്ട് കാണാതായി. തിരുവട്ടാർ അണക്കരയിൽ മുളക്കൂട്ടുവിള സ്വദേശി ഡേവിഡ് (49) നെയാണ് കാണാതായത്

ചെറുപ്പണയ്ക്ക് സമീപം കുളിക്കാൻ ഇറങ്ങിയതായിരുന്നു ഡേവിഡ്. കനത്തമഴ കാരണം പെരുംചാണി അണയിൽനിന്നും ജലം തുറന്ന് വിട്ടിരുന്നു. ഇതേത്തുടർന്നാണ് ഡേവിഡ് വെള്ളത്തിൽ ഒഴുകിപ്പോയത്.

കരയിൽ ഉണ്ടായിരുന്നവർ നടത്തിയ രക്ഷാപ്രവർത്തനം ഫലം കണ്ടില്ല. തുടർന്ന് പൊലീസിനെയും ഫയർ ഫോഴ്സിനും വിവരം അറിയിച്ചു. തിരുവട്ടാർ പൊലീസും കുലശേഖരം ഫയർ ഫോഴ്‌സും സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.