- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വിവാഹിതയാകുന്നു; വരൻ ബ്ലോക്ക് പഞ്ചായത്തംഗം: രേഷ്മാ മറിയം റോയിയും വർഗീസ് ബേബിയും തമ്മിലുള്ള വിവാഹം ഡിസബർ 26ന്
കോന്നി: സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വിവാഹിതയാകുന്നു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയിയാണ് വിവാഹിതയാകാൻ ഒരുങ്ങുന്നത്. വരൻ ആകട്ടെ സ്വന്തം പഞ്ചായത്ത് ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷനിലെ അംഗമാണ്. രണ്ടുപേരും ഒരേ പാർട്ടിക്കാരുമാണ്. രാഷ്ട്രീയ പ്രവർത്തനത്തിനിടെയുള്ള കണ്ട് മുട്ടലിനിടെ ഇരുവരും വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തുക ആയിരുന്നു.
അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയിയും കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അരുവാപ്പുലം ഡിവിഷൻ അംഗമായ വർഗീസ് ബേബിയുമാണ് വിവാഹിതരാകുന്നത്. ഡിസംബർ 26-ന് വൈകീട്ട് നാലിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ.
ഇരുവരും സംസാരിച്ചശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. എന്നാൽ, പ്രണയമല്ലെന്നും രേഷ്മ പറഞ്ഞു. ഞായറാഴ്ച നിശ്ചയമായിരുന്നു. രേഷ്മ സിപിഎം. അരുവാപ്പുലം ലോക്കൽ കമ്മിറ്റിയംഗവും വർഗീസ് കോന്നി ഏരിയാ കമ്മിറ്റിയംഗവുമാണ്. രണ്ടുപേരും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കന്നിയങ്കം ജയിച്ചത്. ജനസേവനത്തിന് ഇറങ്ങിയവർ ജീവിതത്തിലും ഒന്നിക്കുമ്പോൾ ഒപ്പം നിന്നവർക്കും അത് സന്തോഷമായി മാറുകയാണ്.