- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കൾച്ചറൽ ഫോറം കൊല്ലം ജില്ലക്ക് പുതിയ നേതൃത്വം നിലവിൽ വന്നു
ദോഹ: കൾച്ചറൽ ഫോറം കൊല്ലം ജില്ലയുടെ 2022-23 പ്രവർത്തന കാലയളവിലേക്ക് ഷിബു ഹംസ പ്രസിഡന്റും നിജാം അബ്ദുൽ അസീസ് ജനറൽ സെക്രട്ടറിയായും 25 അംഗ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. സുനിൽ കൃഷ്ണ, മൻസൂർ ഹൈദർ, മുഹമ്മദ് നജീം എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ. ലിജിൻ രാജൻ, നിസാർ, സബീർ മുഹമ്മദ്, ഇർഷാദ് എന്നിവരാണ് സെക്രട്ടറിമാർ മുഹമ്മദ് ഹഫീസ് ആണ് ട്രഷറർ . കഴിഞ്ഞ കാലയളവിലെ, വിശിഷ്യ കോവിഡ് കാലയളവിലെ ജില്ലയുടെ സമാശ്വാസ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
ജില്ലയിൽനിന്നുള്ള മുപ്പത്തിയഞ്ചോളം പ്രവാസികൾക്ക് ടിക്കറ്റ്, ക്വറന്റൈൻ ഉൾപ്പെടെയുള്ള യാത്രാ സൗകര്യം , കൗൺസിലിങ്, ചികിത്സ, ജോലി, താമസസൗകര്യം തുടങ്ങി വ്യത്യസ്ത സേവനങ്ങൾ ചെയ്യാനും നാനൂറോളം ഫുഡ് കിറ്റ് വിതരണം ചെയ്യാനും ജില്ലക്ക് കഴിഞ്ഞതായി വിലയിരുത്തി. കൾച്ചറൽ ഫോറം സ്റ്റേറ്റ് ജനറൽ സെക്രട്ടറി താസീൻ അമീൻ, സെക്രട്ടറി കെ ടി മുബാറക് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പുതിയ കാലയളവിലേക്ക് സ്റ്റേറ്റ് വർക്ക് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജില്ലയിൽ നിന്നുള്ള നേതാക്കളായ ചന്ദ്രമോഹൻ, അബ്ദുറഷീദ് എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. കൾച്ചറൽ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ സമാപന പ്രസംഗം നടത്തി.