- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്‌ഐ.സി ജിദ്ദ നേതൃ സംഗമം 'റിയാദ 21', സഫീനത്തുന്നജാ കപ്പൽ യാത്ര ശ്രദ്ധേയമായി
ജിദ്ദ: എസ്‌ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റിക്കു കീഴിലെ നാൽപതിലധികം വരുന്ന ഏരിയകളിൽ നിന്നും ഓൺലൈൻ രജിസ്‌ട്രേഷൻ വഴി തെരഞ്ഞെടുക്കപ്പെട്ട സംഘടന ഭാരവാഹികളാണ് ക്യാമ്പിൽ പങ്കെടുത്തത്.നാല് മേഖലകൾക്കുമായി ചിട്ടയായി ക്രമീകരിക്കപ്പെട്ട രജിസ്‌ട്രേഷൻ കൗണ്ടറുകളിൽ ക്യാമ്പ് അംഗങ്ങൾക്കുള്ള ബാഡ്ജും അടിസ്ഥാന രേഖകളും നൽകി അതിവേഗം പൂർത്തീകരിച്ച രജിസ്‌ട്രേഷൻ നടപടികൾ ക്രമീകരണത്തിന്റെ അടുക്കും ചിട്ടയും കൃത്യതയും സ്‌നേഹപൂർണ്ണമായ ഇടപെടലുകളും കാരണം ക്യാമ്പിലെത്തിയ മുഴുവനാളുകളുടെയും ശ്രദ്ധ നേടി.
സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി പ്രാർത്ഥന നിർവ്വഹിച്ചു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ, അൻവർ ഫൈസി കാഞ്ഞിരപ്പുഴ എന്നിവർ പ്രാരംഭ പ്രകീർത്തന സദസ്സിനു നേതൃത്വം നൽകുകയും ചെയ്തു.ക്യാമ്പ് അമീർ എസ്‌ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ലാ തങ്ങൾ ഐദറൂസി മേലാറ്റൂർ ആമുഖ ഭാഷണം നിർവ്വഹിച്ചു. മുസ്ലിം കൈരളിയുടെ മതപരമായ കാര്യങ്ങളിൽ ആധികാരികമായി ദിശാബോധം നൽകുന്നത് സമസ്തയുടെ അനുഗ്രഹീത നേതൃത്വമാണ് എന്നും സമസ്തയുടെ ആദരണീയ ആത്മീയ നേതൃത്വത്തിനു കീഴിൽ അണിനിരന്നതിലൂടെയാണ് ഉമ്മതിന്റെ ഈമാനിക സംരക്ഷണം സാധ്യമാകുന്നതെന്നും തങ്ങൾ പറഞ്ഞു. സമസ്തയുടെ പ്രവാസി പോഷക ഘടകം എന്ന നിലക്ക് ഒരു വലിയ ദൗത്യം നിർവ്വഹിഹിക്കാനുണ്ടെന്നും അതിനു എല്ലാവരും സജ്ജമാകണമെന്നും തങ്ങൾ അഭ്യർത്ഥിച്ചു.
ഹിറാ, ഫലസ്തീൻ, ഷറഫിയ, ബലദ് എന്നീ നല് മേഖലകളിൽ നിന്നുമുള്ള പ്രതിനിധികളെ യഥാക്രമം ഹിറാ ഉമറുൽ ഫാറൂഖ്, ഫലസ്തീൻ അക്‌ബർ മോങ്ങം, ഷറഫിയ സുഹൈൽ ഹുദവി, ബലദ് ഇർഷാദ് മേലാറ്റൂർ എന്നീ മേഖലാ അമീറുമാർ പരിചയപ്പെടുത്തി. ഒരു വർഷത്തേക്കുള്ള പ്രവർത്തന രൂപ രേഖ ഉൾക്കൊള്ളുന്ന വാർഷിക കലണ്ടറിങ് സയ്യിദ് ഉബൈദുല്ലാ തങ്ങൾ അവതരിപ്പിച്ചു.
തംഹീദ്, തൻശീത്, തഖ്തീം എന്നീ മൂന്നു സെഷനുകളിലായി നടന്ന പരിപാടികളിൽ ആദ്യ സെഷനിൽ എസ് ഐ സി നാഷണൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി അബ്ദുറഹ്‌മാൻ അറക്കൽ 'സമസ്ത സംഘാടകനിലെ വ്യക്തിത്വവും നേതൃ ഗുണവും' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. പാരമ്പര്യത്തിന്റെ കണ്ണി ചേർക്കുന്ന ആത്മീയ നേതൃത്വവും, സംഘാടന പാടവത്തിലൂടെയും നിരന്തര പരിശീലനങ്ങളിലൂടെയും സ്വായത്തമാക്കിയ ആർജ്ജിത നേതൃത്വവും സമന്വയിച്ച അനുഗ്രഹീത മാതൃകയാണ് സമസ്തയുടെതെന്ന് അറക്കൽ അബ്ദുറഹ്‌മാൻ മൗലവി വിശദീകരിച്ചു. പ്രവാസ ലോകത്തെ പരിമിതികൾക്കുള്ളിൽ സംഘടനാ സംവിധാനം ഭദ്രമാക്കുന്നതിനു എസ് ഐ സി ഘടകങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തേണ്ടത് അനിവാര്യമാണ്. നിശ്ചിത ഇടവേളകളിൽ നേതൃത്വ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ പ്രവർത്തകർക്ക് സംഘബോധവും കർമ്മ ശേഷിയും വളർത്തുന്നതിനുപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പഠനയാത്രകളിലൂടെ കൈവരുന്ന വ്യക്തിത്വ വികസനത്തിന്റെ സാദ്ധ്യതകൾ അനാവരണം ചെയ്തു കൊണ്ട് ചരിത്ര വസ്തുതകളും വർത്തമാന കാല ചിത്രവും ചേർത്തവതരിപ്പിച്ച സമഗ്ര പഠനം ക്യാമ്പ് അംഗങ്ങളിൽ പുത്തനുണർവ്വ് നല്കി .
ഏരിയാ, മേഖലാ കമ്മിറ്റി ഭാരവാഹികൾ പ്രത്യേകം ചേർന്നു നടത്തിയ ഗ്രൂപ്പ് തല ചർച്ചകളിൽ സംഘടനാ ശാക്തീകരണത്തിനു സഹായകമായ വൈവിധ്യമാർന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉയർന്നു വന്നു. വിശദമായ ചർച്ചകൾക്കൊടുവിൽ ക്രോഡീകരിച്ച നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊള്ളുന്ന സംഗ്രഹം മേഖല പ്രതിനിധികൾ വേദിയിൽ അവതരിപ്പിച്ചു. ചർച്ചകളുടെ സംക്ഷിപ്ത രൂപം കോർഡിനെറ്റർക്ക് സമർപ്പിക്കപ്പെട്ടു. ക്യാമ്പ് അമീർ സയ്യിദ് ഉബൈദുല്ല തങ്ങൾ അവലോകനം നടത്തി.
രണ്ടാം സെഷനിൽ, എസ് ഐ സി ജിദ്ദ ചെയർമാൻ നജ്മുദ്ദീൻ ഹുദവി ക്ലാസെടുത്തു. വൈജ്ഞാനിക രംഗത്ത് സമൂഹത്തെ കൂടുതൽ ബോധവത്കരിക്കുകയും, ഉന്നത പഠനത്തിനു പുതു തലമുറയെ സജ്ജരാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത സവിസ്തരം പ്രതിപാദിക്കുന്നതയിരുന്നു വിഷയാവതരണം.
ക്യാമ്പിൽ നടന്ന ക്ലസുകളെ ആധാരമാക്കിയും, മുൻകൂട്ടി നിർദ്ദേശിക്കപ്പെട്ട പ്രകാരം സൂറത്തുൽ ഹുജറാത്ത് അടിസ്ഥാനമായും സമസ്ത സംഘടനാ സംബന്ധമായും ചോദ്യങ്ങൾ ഉൾപ്പെടുത്തിയുള്ളതായിരുന്നു. അബ്ദുൽ ജബ്ബാർ ഹുദവി പള്ളിക്കൽ, സുഹൈൽ ഹുദവി എന്നിവർ നേതൃത്വം നൽക.
സമാപന പ്രാർത്ഥനാ പ്രകീർത്തന സദസ്സിനു സയ്യിദ് അൻവർ തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, അബൂബകർ ദാരിമി ആലംപാടി, മുസ്തഫ ഫൈസി ചേരൂർ, സൽമാൻ ദാരിമി ആനക്കയം, അൻവർ ഫൈസി കാഞ്ഞിരപ്പുഴ, സൈനുദ്ധീൻ ഫൈസി പൊന്മള, മുഹമ്മദലി മുസ്ലിയാർ കാപ്പ് വെട്ടത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന സി.എച്ച് അബ്ദുന്നാസിറിനു യാത്രയയപ്പ് നൽകി. എസ്‌ഐ.സി വക മെമെന്റോ സയ്യിദ് ഉബൈദുല്ല തങ്ങൾ സമ്മാനിച്ചു. അബ്ദുന്നാസർ മറുപടി പ്രസംഗം നടത്തി. ഇടയ്ക്കു ലഭിച്ച ഇടവേളകളിൽ ഷബീർ അരക്കുപറമ്പ് (ബലദ്), ഗഫൂർ അരിമ്പ്ര (കിലോ 14 ) , മാസ്റ്റർ സല്ലാർ അറക്കൽ (ദമ്മാം) എന്നിവർ ഗാനങ്ങൾ ആലപിച്ചു.
'തഖ്തീം' സെഷനിൽ മുജീബ് റഹ്‌മാനി മൊറയൂർ സമാപന സന്ദേശം നൽകി. എസ്‌ഐ.സി സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ഉസ്മാൻ എടത്തിൽ ക്യാമ്പിന്റെ അവതാരകൻ ആയിരുന്നു. സൽമാൻ ദാരിമി ആനക്കയം, എം.എ.കോയ, ജാബിർ നാദാപുരം, ഫിറോസ് പരതക്കാട്, അബ്ദുൽ ഫത്താഹ് താനൂർ, മൊയ്ദീൻ കുട്ടി അരിമ്പ്ര, മജീദ് പുകയൂർ, ഷബീർ ഊരകം, ഈസ കാളികാവ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
എസ്‌ഐ.സി. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി സൈനുദ്ധീൻ ഫൈസി പൊന്മള നന്ദിയും പറഞ്ഞു.