- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
'മരക്കാർ' വരുമ്പോൾ ആവേശത്തോടെ, ജിജ്ഞാസയോടെ പ്രവാസി പ്രേക്ഷകർ
ദുബായ് : മോഹൻ ലാൽ നായകനായ ചലച്ചിത്രം 'മരക്കാർ:അറബിക്കടലിന്റെ സിംഹം' പ്രദർശന സജ്ജമായതോടെആവേശത്തിലും അതിലേറെ ജിജ്ഞാസയിലുമാണ് പ്രവാസി പ്രേക്ഷകർ. ആശീർവാദ് സിനിമയുടെ ബാനറിൽപ്രഗത്ഭ സംവിധായകൻ പ്രിയദർശൻ ഒരുക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനിടയിൽ തന്നെ ചർച്ചാവിഷയമായിമാറിയിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര തിരഞ്ഞെടുപ്പിൽ 'മരക്കാർ' ശ്രദ്ധേയമായ നേട്ടംകൈവരിച്ചിരുന്നു. മികച്ച കലാമേന്മയുള്ള ചിത്രം എന്നതുൾപ്പെടെ സാങ്കേതിക മികവിലും, അണിയറ പ്രവർത്തകരുടെമികവിലൂടെ ഒട്ടേറെ പുരസ്‌കാരങ്ങളാണ് ജൂറി ഈ ചിത്രത്തിന് നൽകിയത്. അതുകൊണ്ടുതന്നെ മികവാർന്ന ഒരു ചിത്രം
കാണാമെന്ന തയ്യാറെടുപ്പിലാണ് പ്രേക്ഷകരൊക്കെയും.ഇതിനു മുമ്പ് മമ്മൂട്ടി, പൃഥ്വി രാജ് തുടങ്ങിയവരെ നായകരാക്കിയും'കുഞ്ഞാലി മരക്കാർ' ചരിത്രം സിനിമയാക്കാൻ പദ്ധതികളുണ്ടായെങ്കിലും, ഇതിനിടയിലാണ് പ്രിയദർശൻ-മോഹൻലാൽ
കൂട്ട് കെട്ടിൽ ഈ മഹാപുരുഷന്റെ പേരിൽ വാൻ ബജറ്റിൽ പ്രസ്തുത ചിത്രമൊരുങ്ങിയത്. ഇത് തന്ന കുഞ്ഞാലി മരക്കാരുടെനാവിക പോരാട്ട ചരിത്രത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു.
2000 ത്തിൽ തന്നെ പ്രദർശന സജ്ജമായിരുന്ന ചിത്രം ആകസ്മികമായി വന്നെത്തിച്ചേർന്ന കോവിഡിന്റെ പശ്ചാത്തലത്തിൽഉണ്ടായ ലോക്ക് ഡൗൺ മൂലം ഒട്ടേറെ തവണ പ്രദർശനം മുടങ്ങി നിൽക്കുകയായിരുന്നു. തുടർന്ന് ഓ.ടി.ടി അടിസ്ഥാനത്തിൽറിലീസിനൊരുങ്ങിയെങ്കിലും, കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ച സാഹചര്യത്തിൽ സർക്കാർ തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയതോടെ, നീണ്ട രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം,ഡിസംബർ 2 മുതൽതിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കാൻ നിർമ്മാതാക്കൾ തീരുമാനമെടുക്കുകയാണുണ്ടായത്.
ഇന്ത്യയിൽ പോർച്ചുഗീസ് വൈദേശികാധിപത്യത്തിനെതിരെ പട നയിച്ച് വീര മൃത്യു വരിച്ച ധീര ദേശാഭിമാനികുഞ്ഞാലി മരക്കാരുടെ ജീവചരിത്രവും, ആ മഹാന്റെ നാവിക സാഹസികതയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.അതുകൊണ്ടു തന്നെ തീർത്തും വിസ്മൃതിയിലാണ്ടു പോയ ആ മഹാപുരുഷന്റെ വീരഗാഥകൾ വീണ്ടും
ഉയിർത്തെഴു നേൽക്കുന്നു എന്നത് സിനിമ പ്രേക്ഷകർ എന്നതിലുപരി ചരിത്ര കുതുകികളിലും ആവേശമുണ്ടാക്കിയിട്ടുണ്ട്.എന്നാൽ ഏതൊരു ചരിത്ര ചലച്ചിത്ര ഭാഷ്യങ്ങൾക്കുമെന്നപോലെ, മലായാളത്തിലെ ഏറെ പ്രശസ്തനായ സംവിധായകൻപ്രിയദർശൻ ഒരുക്കുന്ന ഈ ചിത്രവും വെള്ളിത്തിരയിലെത്തും മുമ്പേ വിവാദത്തിൽ അകപ്പെട്ടിരുന്നു. ചരിത്രപുരുഷനായ കുഞ്ഞാലി മരക്കാരെ അവതരിപ്പിച്ച വേഷം, ഭാഷ, പ്രണയം എന്നിവ ആ യുഗ പുരുഷനെ അവഹേളിക്കുന്ന
തരത്തിലാണെന്നുമാണ്, ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേ ചിത്രത്തിന്റെ പരസ്യത്തിനായി പുറത്തിറക്കിയ,ട്രൈലറുകളും, നിശ്ചല ചിത്രങ്ങളും ചൂണ്ടിക്കാട്ടി വിമർശകരുടെ ഭാഷ്യം.ഇക്കാരണങ്ങൾ പറഞ്ഞു ഈ സിനിമയുടെപ്രദർശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുക പോലും ചെയ്തു ഇവർ.
ഭാരതത്തിന്റെ, സ്വാതന്ത്ര്യ സമര ചരിത്രം പരിശോധിക്കുമ്പോൾ പോർച്ചുഗീസുകാരായിരുന്നു ഇവിടെ ആദ്യം സാമ്രാജ്യത്വമോഹവുമായികടന്നുവന്നിരുന്നത്. അവർ ആദ്യം കാലുകുത്തിയ കോഴിക്കോട്ടെ കാപ്പാട് ഉൾപ്പെടുന്ന നാട്ടു രാജ്യം, അന്നത്തെനാട് വഴിയായിരുന്നു സാമൂതിരി രാജാവിന്റെ കീഴിലായിരുന്നു. വെറും കച്ചവട താല്പര്യാർത്ഥം എത്തിയ അവർ ക്രമേണ
സാമ്രാജ്യത്വ സ്വപ്നവുമായി തന്ത്രങ്ങൾ മെനഞ്ഞപ്പോൾ അവരുടെ അധിനിവേശത്തെ ചെറുക്കാൻ സാമൂതിരിയുടെനാവിക പടത്തലവനായി നിയോഗിതനായതായിരുന്നു കുഞ്ഞാലി മരക്കാർ. പറങ്കികളു(പോർച്ചുഗീസു)മായുള്ള പോരാട്ടത്തിൽ,
തലയറുത്തു കടലിൽ നാട്ടി നിഷ്‌കരുണം വധിക്കപ്പെട്ട ചരിത്രമാണ് കുഞ്ഞാലിമരക്കാരുടെത്.
അതീവ സാഹസികനും, വീര യോദ്ധാവുമായ കുഞ്ഞാലിമരക്കാരുടെ നാമധേയത്തിൽ, നവീന സാങ്കേതികവിദ്യകളുപയോഗിച്ചു അക്കാലത്തെ രംഗ സജ്ജീകരണങ്ങളോടെ വൻ സാമ്പത്തിക ചെലവിൽ തയാറായി വരുന്ന ഒരുദൃശ്യ വിസ്മയം, എന്തുകൊണ്ടും വരവേൽക്കപ്പെടേണ്ടതാണെന്നു കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ ചെയർമാൻപി കെ അൻവർ നഹ, ജന: സിക്രട്ടറി അഡ്വ.മുഹമ്മദ് സാജിദ് എന്നിവർ പറഞ്ഞു. ഒപ്പം വിമര്ശകരുടെയും, മരക്കാർ കുടുംബപരമ്പരയിൽ പെട്ടവരുടെയും ആശങ്കയും മനോവ്യഥയും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ചിത്രം പൊതു സമൂഹത്തിൽപ്രദര്ശിപ്പിക്കപ്പെട്ടിട്ടില്ലെന്നിരിക്കെ വിവാദങ്ങൾ അസ്ഥാനത്താണ്. മലയാളത്തിൽ എന്നല്ല,ലോക സിനിമാചരിത്രം
പരിശോധിച്ചാൽ ചരിത്ര കഥകളാണെങ്കിൽ തന്നെയും, വാണിജ്യ സിനിമകളിൽ ജനപ്രീതിക്കായി ചേർക്കുന്നസംഗീതം, പ്രണയം തുടങ്ങിയ പൊടിക്കൈകൾ തിരക്കഥകളിൽ തിരുകാറുണ്ടെന്നത് വസ്തുതയാണ്. അത് കഥാ തന്തുവെവികലമാക്കുന്നുണ്ടോ എന്നാണ് പരിശോധിക്കപ്പെടേണ്ടത്. യാഥാർഥ്യങ്ങൾ ചോരാതെ, കലാമൂല്യങ്ങളും സാങ്കേതിക
തികവുകളും, അഭിനേതാക്കളുടെ പാടവവും ഒക്കെ ഒത്തിണക്കി ജനങ്ങളുടെ മനസ്സിൽ ആചരിത്ര സത്യങ്ങളെ
പ്രതിഷ്ടിക്കാനാവണം എന്ന് മാത്രം.
ഭാരതത്തിൽ വൈദേശികാധിപത്യത്തിനു വിത്ത് പാകിയ പോർച്ചുഗീസുകാരോട്, ആത്മാർത്ഥമായി തന്നെ സന്ധിയില്ലാ
സമരം നടത്തി വീരമൃത്യു വരിച്ച ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാർ, യഥാർത്ഥത്തിൽ ഇന്ത്യയിലെ പ്രഥമ സ്വാതന്ത്ര്യസമര സേനാനിയും സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഒളിമങ്ങാത്ത ശില്പിയുമായിരുന്നു. ഇന്ത്യയിലെ അധിനിവേശത്തിന്റെ
അഞ്ഞൂറാം വാർഷിക വേളയിൽ, പാരതന്ത്ര്യത്തിൽ നിന്നും നമ്മെ രക്ഷിക്കാൻ ആദ്യമായി രക്തസാക്ഷിത്വം വരിച്ച ആധീരദേശാഭിമാനിയെ ഭാരത സമൂഹം വിസ്മരിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം ചലച്ചിത്രങ്ങളും ചരിത്ര വിദ്യാഭ്യാസവും,പഠനങ്ങളും, ഗവേഷണവുമൊക്കെ ഈ മഹാന്മാരുടെ തനതായ ചരിത്രം ഭാവി തലമുറയ്ക്ക് പകർന്നു നൽകാൻപര്യാപ്തമാവട്ടെ എന്നു് പ്രത്യാശിക്കുന്നതായും കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ സാരഥികൾ പറഞ്ഞു.
നമ്മുടെ സ്വാതന്ത്ര്യ സമരവും,അതിലെ ജനതയുടെ പങ്കാളിത്തവുമെല്ലാം ചർച്ച ചെയ്യപ്പെടുന്ന അവസരത്തിലാണ്'കുഞ്ഞാലി മരക്കാർ-അറബി കടലിന്റെ സിംഹം' പ്രദർശനത്തിനൊരുങ്ങുന്നത് എന്നത് യാദൃശ്ചികമാവാം .ആ മഹാന്റെ വീര ചരിത്രം വിളിച്ചോതുന്ന ഈ ചരിത്ര ചലച്ചിത്ര ഭാഷ്യം മതേതരത്വവും, ബഹുസ്വരതയും അഭിമാനമായി
കാണുന്ന ജനാധിപത്യ ഇന്ത്യയുടെ യശസ്സുയർത്താൻ പര്യാപ്തമാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
വിശ്വസ്തതയോടെ,