- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ക്രിസ്മസ് ട്രീ ഒക്കലഹോമയിൽ
ഒക്കലഹോമ: ക്രിസ്മസ് ആരംഭിച്ചതോടെ ലോകമെമ്പാടും ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതിൽ മത്സരം നടക്കുകയാണ്. നിലവിലുള്ള റിപ്പോർട്ടുകൾ അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ക്രിസ്മസ് ട്രീ ഒക്കലഹോമയിലാണ്. ഇന്നു മുതൽ (നവംബർ 26) പ്രദർശിപ്പിച്ച ക്രിസ്മസ് ട്രീ പൊതുജനങ്ങൾക്ക് കൗതുകമായി മാറി.
വെള്ളിയാഴ്ച വൈകിട്ട് 6.30-നു വെസ്റ്റ്പാർക്ക് അവന്യൂവിൽ ദീപാലംകൃതമായി പ്രദർശിപ്പിച്ച ട്രീ അടുത്ത 42 ദിവസം പൊതുജനങ്ങൾക്ക് കാണാമെന്നു സംഘാടകർ അറിയിച്ചു.
140 അടി ഉയരമുള്ള ഈ ട്രീ അലങ്കരിക്കുന്നതിന് 20,000 ബൾബുകളും, 1000 ഓർണമെന്റ്സുമാണ് ഉപയോഗിച്ചിരിക്കുന്നത്. ന്യൂയോർക്കിലെ റോക്ക്ഫെല്ലർ പ്ലാസയിൽ ഉയർത്തിയിരിക്കുന്ന 79 അടി ഉയരമുള്ള ട്രീയുടെ ഇരട്ടി ഉയരമുണ്ട് പുതിയ ട്രീക്ക്.
രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ലോകചരിത്രം തന്നെ മാറ്റമറിച്ച ഒരുരാത്രി. ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്നതിനും, തങ്ങളുടെ വിശ്വാസം ഒരിക്കൽക്കൂടി ഉറപ്പിക്കുന്നതിനുമാണ് ഈ ക്രിസ്മസ് കാലം പ്രയോജനപ്പെടുത്തേണ്ടതെന്ന് ഹാമർ വില്യംസ് കമ്പനി സിഇഒ കെയിംസ് വില്യംസ് അറിയിച്ചു. വില്യം കുടുംബമാണ് ഇത്രയും വലിയ ട്രീ ക്രിസ്മസിനായി ക്രമീകരിച്ചിരിക്കുന്നത്. ആദ്യം 100 അടി ഉയരമുള്ള ട്രീയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും 140 അടി ഉയരമുള്ള ട്രീ ലഭിച്ചത് അദ്ഭുതമാണെന്നും കെയ്ൻ പറഞ്ഞു.