കൊച്ചി: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയെ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന് ബെന്നി ബഹനാൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഇന്ധന വിലയിൽ വൻ വർധനയാണ് സമീപകാലത്ത് ഇന്ത്യ കണ്ടത്.

ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിലയിലും അടിക്കടിയുള്ള വിലവർധനയിലും ഇന്ത്യ തന്നെയാണ് മുന്നിൽ. അസംസ്‌കൃത എണ്ണയുടെ വില മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവിലയിൽ കുറവുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.