- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു; സന്തോഷ വാർത്ത പങ്കുവെച്ച് ഭർത്താവ് അർജുൻ സോമശേഖറും താരാ കല്ല്യാണും
അഭിനേത്രിയും നർത്തകിയുമായ സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു.അച്ഛനായ വിവരം ഇൻസ്റ്റഗ്രാമം സ്റ്റോറിയിലൂടെ അർജുൻ സോമശേഖറാണ് ആരാധകരെ അറിയിച്ചത്. കുഞ്ഞിനെ കയ്യിലെടുത്തുള്ള ഫോട്ടോയും അർജുൻ പങ്കുവച്ചിട്ടുണ്ട്.
സൗഭാഗ്യയുടെ അമ്മയും നടിയുമായ താരാ കല്യാണും അമ്മൂമ്മയായ വിവരം സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ''ദൈവാനുഗ്രഹത്താൽ സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു'' താരാകല്യാൺ കുറിച്ചു. അച്ഛനും അമ്മയും കുഞ്ഞുമുള്ള ഒരു വരച്ച ചിത്രവും താരാ കല്യാൺ ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
അഭിനേതാക്കളായ രാജാറാംതാരാ കല്യാൺ ദമ്പതികളുടെ മകളായ സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വിഡിയോകളിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരിയാകുന്നത്. 2020 ഫെബ്രുവരി 20ന് ആയിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും വിവാഹിതരായത്.
Next Story